| Wednesday, 24th June 2026, 11:28 am

പാര്‍വതിയെ അറിയാലോ, കൂടുതല്‍ പറയേണ്ടതില്ലല്ലോ; അവര്‍ക്ക് പകരം മറ്റൊരു ഓപ്ഷന്‍ ആയാലോ എന്ന് ആലോചിക്കേണ്ടതുപോലുമില്ല: പൃഥ്വിരാജ്

ആര്യ.പി

നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഐ നോബഡി’ യെ കുറിച്ച് സംസാരിക്കുകയാണ് നടനും ചിത്രത്തിന്റെ നിര്‍മാതാവുമായ പൃഥ്വിരാജ് സുകുമാരന്‍.

തികച്ചും സങ്കീര്‍ണ്ണമായ വൈകാരിക ബന്ധങ്ങളുടെ ഒരു കഥയാണ് ഇതെന്നും ചിത്രത്തില്‍ താനും പാര്‍വതി തിരുവോത്തും അവതരിപ്പിക്കുന്ന രാജീവന്‍, മീര എന്നീ കഥാപാത്രങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഒരു സാധാരണ പ്രണയകഥയല്ലെന്നും താരം പറഞ്ഞു.

‘ഈ സിനിമ ശരിക്കും വളരെ കോംപ്ലക്സ് ആയിട്ടുള്ള കുറച്ചധികം ഇമോഷണല്‍ റിലേഷന്‍ഷിപ്സിന്റെ ഒരു ജേര്‍ണി കൂടിയാണ്. അതില്‍ തന്നെ ഏറ്റവും സങ്കീര്‍ണ്ണമായ ഒരു റിലേഷന്‍ഷിപ്പ് ഷെയര്‍ ചെയ്യുന്ന രണ്ട് കഥാപാത്രങ്ങളാണ് രാജീവനും മീരയും. പക്ഷേ നിങ്ങള്‍ പ്രതീക്ഷിക്കുന്ന പോലെയുള്ള ഒരു ടിപ്പിക്കല്‍ ലവ് സ്റ്റോറിയോ, അല്ലെങ്കില്‍ ഒരു ടിപ്പിക്കല്‍ ഹസ്ബന്‍ഡ് ആന്‍ഡ് വൈഫ് സ്റ്റോറിയോ അല്ല ഇത്.’ പൃഥ്വി പറഞ്ഞു.

എന്നുനിന്റെ മൊയ്തീന്‍ സിനിമയില്‍ നിന്നുള്ള രംഗം Photo: Onlookers media

സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ ആ സ്‌പേസ് മനോഹരമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരാളായിരിക്കണം മീരയാകേണ്ടതെന്ന് ഉറപ്പിച്ചിരുന്നു. സംവിധായകന്‍ നിസാം ബഷീര്‍ പാര്‍വതിയുടെ പേര് പറഞ്ഞപ്പോള്‍ മറുത്തൊരു ചിന്ത ആര്‍ക്കും ഉണ്ടായിരുന്നില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

‘മീര എന്ന് പറയുന്ന കഥാപാത്രത്തിന് നിസാം പാര്‍വതിയുടെ പേര് പറഞ്ഞപ്പോള്‍ എന്നാല്‍ പിന്നെ പാര്‍വതിക്ക് പകരം ഇങ്ങനെ ഒരു ഓപ്ഷന്‍ ആയാലോ എന്ന് ആരും ചോദിച്ചില്ല. പാര്‍വതി നോ പറഞ്ഞാല്‍ മാത്രം മറ്റ് ഓപ്ഷനുകള്‍ നോക്കുക എന്ന് മാത്രമേയുണ്ടായിരുന്നുള്ളൂ.

എന്നുനിന്റെ മൊയ്തീന്‍ സിനിമയില്‍ നിന്നുള്ള രംഗം Photo: Instagram/Screengrab

പാര്‍വതി ഒരു സ്‌ക്രിപ്റ്റ് കേട്ടു കഴിഞ്ഞാല്‍ അതില്‍ അവരുടെ പ്രസന്‍സ് ഉണ്ടെങ്കില്‍, അത് സിനിമയ്ക്ക് ഗുണം ചെയ്യുമെങ്കില്‍ ആ സിനിമയുടെ ഭാഗമാകണം എന്ന് തീരുമാനിക്കുന്ന ഒരു ആര്‍ട്ടിസ്റ്റ് ആണ്.

പിന്നെ ഞാന്‍ പറയേണ്ട കാര്യമല്ലോ ഷീ ഈസ് എ ഗുഡ് ആക്ടര്‍. പാര്‍വതി ഈ ക്യാരക്ടറിന് കൊണ്ടുവന്നിരിക്കുന്ന ഡെപ്ത്തും ആ ഡെപ്ത് ഈ സിനിമക്ക് നല്‍കിയിരിക്കുന്ന ഒരു കോംപ്ലക്‌സിറ്റിയും ഭയങ്കരമായി ഈ സിനിമയെ ഗുണകരമായി ബാധിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

പിന്നെ നിങ്ങള്‍ എന്ന് നിന്റെ മൊയ്തീന്‍ പോലെയൊക്കെ ഒരു ടിപ്പിക്കല്‍ പൃഥ്വിരാജ്-പാര്‍വതി ലവ് സ്റ്റോറി ഒന്നും പ്രതീക്ഷിച്ചു പോകരുത്. അല്ലാതെ തന്നെ ഇരുവരും തമ്മിലുള്ള നല്ല കുറേ രംഗങ്ങള്‍ ഈ സിനിമയിലുണ്ട്,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Actor Prithviraj about Ennu Ninte Moideen and I Nobody Movie

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more