മലയാളികളുടെ അഭിമാനതാരമായ മോഹൻലാൽ വീണ്ടും തന്റെ തുറന്നുപറച്ചിലിലൂടെ ശ്രദ്ധ നേടുകയാണ്. സിനിമയിൽ നടനും സംവിധായകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
കേന്ദ്ര സർക്കാരിന് വേണ്ടി തയ്യാറാക്കിയ പ്രത്യേക പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോഴാണ് മോഹൻലാൽ ഈ കാര്യങ്ങൾ പങ്കുവച്ചത്.
‘ഞാൻ ഒരു ഡയറക്‌ടേഴ്‌സ് ആക്ടർ ആണ്. സംവിധായകരെ എതിർക്കുകയോ വഴക്കുണ്ടാക്കുകയോ ചെയ്യാറില്ല. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത് തിരക്കഥാ ഘട്ടത്തിൽ തന്നെ ചർച്ച ചെയ്യണം. സിനിമ തുടങ്ങിക്കഴിഞ്ഞാൽ ചില മാറ്റങ്ങൾ വരാം.
മോഹൻലാൽ, Photo: IMDb
അപ്പോൾ നമുക്ക് സംവിധായകനോട് അതിനെക്കുറിച്ച് ചോദിക്കാം. ചിലപ്പോൾ അവർക്ക് അതിന് വ്യക്തമായ വിശദീകരണം നൽകാൻ കഴിയില്ല. എന്നാലും നമ്മൾ അവരുമായി മുന്നോട്ട് പോകേണ്ടി വരും,’ എന്നാണ് താരം പറഞ്ഞത്.
ഈ വാക്കുകൾ പുറത്തുവന്നതിന് പിന്നാലെ ആരാധകരും സിനിമാപ്രേമികളും വലിയ രീതിയിൽ പ്രതികരിക്കുകയാണ്. എത്ര വലിയ സൂപ്പർസ്റ്റാർ ആയാലും ഒരു സിനിമയ്ക്കായി നൂറുശതമാനം ആത്മാർത്ഥത നൽകുന്ന നടനാണ് മോഹൻലാൽ എന്നതാണ് ആരാധകരുടെ അഭിപ്രായം.
മോഹൻലാൽ, Photo: IMDb
സിനിമ ഒരു കൂട്ടായ പരിശ്രമമാണെന്ന ബോധ്യത്തോടെ തന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾക്കുമപ്പുറം സിനിമയെ മുൻനിർത്തി പ്രവർത്തിക്കുന്ന താരമാണെന്നും സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നു.
അതേസമയം, മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം 3 എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന്റെ തുടർകഥയാണ് ചിത്രം പറയുന്നത്. മുൻ രണ്ട് ഭാഗങ്ങൾ പോലെ തന്നെ വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ ചിത്രത്തെ കാത്തിരിക്കുന്നത്.
സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞത് പോലെ, ആദ്യ രണ്ട് ഭാഗങ്ങളിലേതുപോലെ അത്രയും ഹെവി ഇന്റലിജൻസ് ത്രില്ലർ ശൈലി മൂന്നാം ഭാഗത്തിൽ ഉണ്ടാകണമെന്നില്ല. എങ്കിലും ദൃശ്യം 3 വീണ്ടും തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ട്ടിക്കുമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
Content Highlight: Actor Mohanlal talks about directors