| Wednesday, 20th May 2026, 4:11 pm

ആ സിനിമകളൊന്നും എനിക്ക് സാമ്പത്തിക ലാഭമുണ്ടാക്കി തന്നില്ല, പക്ഷേ എക്കാലവും സംസാരിക്കുന്ന ചില സിനിമകളുണ്ടായി: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘ദൃശ്യം’ സിനിമയുടെ ആഗോളതലത്തിലുള്ള പ്രസക്തിയെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. പനോരമ പോലൊരു ഗ്രൂപ്പ് വരിക എന്ന് പറയുന്നത് വലിയ കാര്യമാണെന്നും സിനിമയുടെ മെറിറ്റ് കണ്ടിട്ട് തന്നെയാണ് അങ്ങനെ സംഭവിക്കുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു.

ഇതൊരു സ്‌ട്രോങ്ങ് അസോസിയേഷന്‍ ആയി മാറിയാല്‍ നമുക്ക് ഒരുപാട് സിനിമകള്‍ ഇനിയും ചെയ്യാന്‍ പറ്റുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
സാമ്പത്തിക ലാഭം കിട്ടാതെ പോയിട്ടും ആളുകള്‍ എക്കാലവും സംസാരിക്കുന്ന സിനിമകളെ കുറിച്ചുമൊക്കെ മോഹന്‍ലാല്‍ ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലെ എക്‌സ്‌ക്ലൂസിവ് ചാറ്റില്‍ സംസാരിക്കുന്നുണ്ട്.

മോഹന്‍ലാല്‍ Photo: Aashirvad Cinemas

‘നമ്മള്‍ പണ്ട് കാലാപാനി എടുത്തിട്ടുണ്ട്. അന്നൊക്കെ ഒരു ഗേറ്റ് ക്രാഷ് ആണ്. പാന്‍ ഇന്ത്യന്‍ സിനിമ വരുന്നതിനു മുമ്പ് എടുത്ത ഒരു സിനിമയാണ്. പാന്‍ ഇന്ത്യ എന്ന ഒരു കോണ്‍സെപ്റ്റ് ഒക്കെ ഉണ്ടാകുന്നതിന് മുന്‍പ്. അതുപോലെ ഞാന്‍ വാനപ്രസ്ഥം എന്നൊരു സിനിമ എടുത്തിട്ടുണ്ട്, ആദ്യത്തെ കോ-പ്രൊഡക്ഷന്‍ ആണ് അത്. അന്ന് ഇന്ത്യയില്‍ ഒരു കോ-പ്രൊഡക്ഷന്‍ ഉണ്ടായിട്ടില്ല. ഞാന്‍ ഫ്രാന്‍സുമായിട്ടാണ് അന്ന് സഹകരിച്ചത്.

അതൊക്കെ വലിയ സിനിമകളായിട്ടാണ് എടുത്തത്. അതിനൊന്നും നമുക്ക് അതിന്റെ ഒരു സാമ്പത്തിക ലാഭം ലഭിച്ചിട്ടില്ല. ഫിനാന്‍ഷ്യല്‍ ഗെയിനിന് വേണ്ടി ആണോ ചെയ്തതെന്ന് ചോദിച്ചു കഴിഞ്ഞാല്‍ ആയിരിക്കാം. പക്ഷേ അതിനൊന്നും അങ്ങനെ ഒരു ഫിനാന്‍ഷ്യല്‍ ഗെയിന്‍ കിട്ടിയിട്ടില്ല. പക്ഷേ നമ്മള്‍ ശ്രമിച്ചു. ഇപ്പോഴും കാലാപാനിയെ പറ്റി ആളുകള്‍ സംസാരിക്കും അല്ലെങ്കില്‍ വാനപ്രസ്ഥത്തെ പറ്റി സംസാരിക്കും അതുപോലെ ദൃശ്യത്തെ പറ്റിയും ലൂസിഫറിനെ പറ്റിയും സംസാരിക്കും.

മോഹന്‍ലാല്‍, ജീത്തു ജോസഫ്, ആശ ശരത്ത്, ആന്റണി പെരുമ്പാവൂര്‍, മീന, വീണ നന്ദകുമാര്‍ Photo: Aashirvad Cinemas

ഒരു പ്രത്യേകത നമ്മുടെ സിനിമയ്ക്കും നമ്മുടെ ഇന്‍ഡസ്ട്രിക്കും ഉണ്ടാക്കാനാണ് അതൊക്കെ ചെയ്യുന്നത്. പനോരമ പോലെ ഒരു ഗ്രൂപ്പ് വരുക എന്ന് പറയുന്നത് വലിയ കാര്യമാണ്. അവര്‍ ചുമ്മാ വരുന്നതല്ല, അവര് അതിന്റെ ഒരു മെറിറ്റ് കണ്ടിട്ടാണ് വരുന്നത്. അതൊരു വലിയ സ്‌ട്രോങ്ങ് അസോസിയേഷന്‍ ആയി മാറിയാല്‍ നമുക്ക് ഒരുപാട് സിനിമകള്‍ ചെയ്യാന്‍ പറ്റും.

ഞങ്ങള്‍ക്ക് മാത്രമല്ല, ഇതൊരു ഗേറ്റ് ക്രാഷ് പോലെയാണ്. ഇപ്പോള്‍ ഈ ദൃശ്യം എന്ന് പറയുന്ന സിനിമ മലയാളത്തിന് നേരത്തെ പറഞ്ഞപോലെ ഭയങ്കര ഒരു പൊസിഷനിങ് ആണ് കൊടുത്തിരിക്കുന്നത്.

പനോരമ എന്നുള്ള ഒരു ആള്‍ക്കാര്‍ വരുന്നു, വേറെ ഗ്രൂപ്പുകള്‍ വരുന്നു. അങ്ങനെ ഒരുപാട് വലിയൊരു കോമ്പിനേഷന്‍ ആണ് വരുന്നത്. അത് ആന്റണി പറഞ്ഞപോലെ ഈ സിനിമയിലൂടെ സംഭവിക്കുന്നു എന്ന് പറയുന്ന വലിയ കാര്യം തന്നെയാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Actor Mohanlal about Pan Indian Movie and Financial gain

We use cookies to give you the best possible experience. Learn more