കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ ബാലന്‍ ചേട്ടന്‍ എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് മണികണ്ഠന്‍. തമിഴിലും മലയാളത്തിലുമായി ഒട്ടനവധി കഥാപാത്രങ്ങള്‍ ചെയ്ത താരം കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന പ്രതിസന്ധികളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഷെഫ് നളന്‍ എന്ന യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
‘അച്ഛന്റെ മരണ ശേഷം അമ്മൂമ്മയുടെയും മറ്റു ബന്ധുക്കളുടെയും വീടുകളിലായാണ് അമ്മയും ഞാനും മറ്റു മൂന്ന് സഹോദരങ്ങളും താമസിച്ചത്. അമ്മൂമ്മയുടെ വീടിനടുത്താണ് ഞാന്‍ പഠിച്ച സ്‌കൂളുള്ളത്. ചെറുപ്പം മുതല്‍ തന്നെ ഹൈപ്പര്‍ ആക്ടീവ് ആയ ആളാണ് ഞാന്‍. സ്‌കൂളില്‍ എല്ലാവരുമായി അടിയും വഴക്കുമായി നടക്കുന്ന പ്രായമായിരുന്നു.
Photo: Rajnikanth and Manikandan/ The news minute
അങ്ങനെയിരിക്കെയാണ് സ്‌കൂളില്‍ ഒരു സംഭവം നടക്കുന്നത്. ക്ലാസിലെ ഒരു കുട്ടിയുടെ സ്വര്‍ണത്തിന്റെ പാദസരം കാണാതെ പോയി. അന്വേഷിക്കുക പോലും ചെയ്യാതെ ഞാനാണ് എടുത്തത് എന്ന അനുമാനത്തില്‍ അവരെത്തി. ആ സാറിന്റെ പേര് ഞാനിപ്പോള്‍ പറയുന്നില്ല. അദ്ദേഹം ഇപ്പോഴും ജീവനോടെയുണ്ടാവും. എന്റെ കൈക്ക് ആ സാറ് നുള്ളിയത് എനിക്ക് ഓര്‍മയുണ്ട്. സ്‌കൂളില്‍ നിന്നും എന്നെ പുറത്താക്കണം എന്നായിരുന്നു സാറിന്റെ തീരുമാനം.
അങ്ങനെ അമ്മയെ വിളിപ്പിച്ചു ഞാനവിടെ പഠിക്കണ്ട എന്ന് എല്ലാവരും ചേര്‍ന്ന് തീരുമാനമെടുത്തു. പിന്നീട് വല്ല്യച്ഛന്റെ വീടിനടുത്തേക്കുള്ള സ്‌കൂളിലേക്ക് എന്നെ മാറ്റി ചേര്‍ത്തി’ മണികണ്ഠന്‍ പറഞ്ഞു.
Photo: Manikandan/ film beat malayalam
‘അവരെ തെറ്റു പറയാന്‍ പറ്റില്ല, കാരണം ഏതു സമയത്തും ക്ലാസില്‍ വഴക്ക് കൂടി ഇന്റര്‍വെല്ലിന് മുന്‍പ് ബാക്കി കുട്ടികളുടെ ചോറ്റുപാത്രം തുറന്ന് ഓംലെറ്റെല്ലാം കട്ടെടുത്ത് തിന്നിരുന്ന ആളായിരുന്നു ഞാന്‍. പക്ഷേ ഭക്ഷണമല്ലാതെ മറ്റൊന്നും ഞാന്‍ ജീവിതത്തിലിതു വരെ മോഷ്ടിച്ചിട്ടില്ല, വേറൊന്നും ആവശ്യമില്ല. ഒരുപാട് തിന്നണമെന്നായിരുന്നു ആ പ്രായത്തില്‍. രുചിക്കു വേണ്ടി നാവിങ്ങനെ സമരം ചെയ്തപ്പോള്‍ കിട്ടുന്നതെല്ലാം തിന്നു’ താരം കൂട്ടിച്ചേര്‍ത്തു.
Photo: kammattipadam theatrical poster
കമ്മട്ടിപ്പാടത്തിലൂടെ അഭിനയ ജീവിതം തുടങ്ങിയ മണികണ്ഠന്‍ ഭ്രമയുഗം, മലൈക്കോട്ടെ വാലിബന്‍, കടകന്‍, അലമാര തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കമ്മട്ടിപാടത്തിലെ അഭിനയത്തിന് 2016 ലെ മികച്ച സ്വഭാവ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്.
Content Highlight: actor manikandan rajan reveals about his friends and teacher accused him for theft