| Monday, 24th April 2023, 11:45 pm

നടന്‍ മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ മാമുക്കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാത്രിയോടെ മലപ്പുറം കാളികാവിലെ പൂങ്ങോട് നടന്ന സെവന്‍സ് ഫുട്‌ബോള്‍ ഉദ്ഘാടനത്തിനെത്തിയതായിരുന്നു നടന്‍. മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയായിരുന്നു.

തുടര്‍ന്ന് വണ്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയ മാമുക്കോയയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കൂടുതല്‍ പരിശോധനകള്‍ നടത്തി ആവശ്യമെങ്കില്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Content Highlight: Actor mamukkoy admitted in hospital

Latest Stories

We use cookies to give you the best possible experience. Learn more