| Monday, 13th July 2026, 1:14 pm

എല്ലാം കൂടെ ഒ.ടി.ടിയിലേക്ക് പോയാല്‍ നമ്മുടെ പണി പൂട്ടിക്കെട്ടും; ഭരതനാട്യവും ഇന്ദ്രന്‍സിന്റെ സിനിമയും ഗംഭീര കണ്ടന്റ്: മമ്മൂട്ടി

ആര്യ.പി

ഒ.ടി.ടിയില്‍ ശ്രദ്ധിക്കപ്പെടുന്ന സിനിമകളെ കുറിച്ചും ഒ.ടി.ടിക്കായി മാത്രം ഒരുക്കുന്ന സിനിമളെ കുറിച്ചുമൊക്കെയുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ മമ്മൂട്ടി. ഒ.ടി.ടിയില്‍ ഹിറ്റായി പിന്നീട് അതിന്റെ രണ്ടാം ഭാഗം തിയേറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ വരെ ഉണ്ടാകുന്നുണ്ടല്ലോ എന്ന ചോദ്യത്തിനായിരുന്നു മമ്മൂട്ടിയുടെ മറുപടി.

മമ്മൂട്ടി

കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യവും ഇന്ദ്രന്‍സും ജാഫര്‍ ഇടുക്കിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ കുട്ടന്റെ ഷിനിഗാമിയും താന്‍ ഒ.ടി.ടിയിലാണ് കണ്ടതെന്നും രണ്ടും ഗംഭീര സിനിമകളായിരുന്നെന്നും മമ്മൂട്ടി പറയുന്നു.

ഒ.ടി.ടി എന്ന് പറയുമ്പോള്‍ സോ കോള്‍ഡ് തിയേറ്റര്‍ എക്‌സ്പീരിയന്‍സ് പ്രശ്‌നങ്ങളൊക്കെ അതില്‍ ഉണ്ട്. തിയേറ്ററിന്റെ ഒരു വലിപ്പവും അതിന്റെ ഒരു ആമ്പിയന്‍സുമൊക്കെ ചില സിനിമകളെ വല്ലാതെ സഹായിക്കാറുണ്ട്. ആളുകള്‍ ഒരു ഫെസ്റ്റിവല്‍ മൂഡില്‍ കാണും.

അതല്ലാതെ ഒരു സീരിയസ് വാച്ചിങ് ആണെങ്കില്‍ ഒ.ടി.ടിയില്‍ വരുമ്പോള്‍ നന്നാകും. അങ്ങനെ ഒരു അറ്റ്‌മോസ്ഫിയറില്‍ കാണുന്ന പടങ്ങള്‍ ഉണ്ടല്ലോ. വലിയ ഡിസ്റ്റര്‍ബന്‍സ് ഒന്നുമില്ല. പിന്നെ ഈ സിനിമകള്‍ എല്ലാം കൂടെ അങ്ങോട്ട് പോയാല്‍ നമ്മുടെ പണിയും പൂട്ടും (ചിരി).

സിനിമ പോസ് ചെയ്ത് വെച്ച് പോയിട്ട് പിന്നെയും വന്ന് കാണാന്‍ പറ്റുന്ന രീതിയിലൊക്കെ അത് നല്ലതാണല്ലോ. പിന്നെ നമ്മുടെ വീട്ടിലെ ജോലിയും നടക്കും,’ മമ്മൂട്ടി പറഞ്ഞു.

ഒ.ടി.ടിയില്‍ സിനിമ പോപ്പുലര്‍ ആയി കഴിഞ്ഞിട്ട് പിന്നെ അതിന്റെ സെക്കന്‍ഡ് പാര്‍ട്ട് എടുക്കാം എന്ന് വിചാരിക്കുന്നവരു ഉണ്ടല്ലോ എന്ന ചോദ്യത്തിനും മമ്മൂട്ടി മറുപടി നല്‍കി.

ഇപ്പോള്‍ ഇറങ്ങിയ മോഹിനിയാട്ടത്തിന്റെ ആദ്യ ഭാഗമായ ഭരതനാട്യം താന്‍ ഒ.ടി.ടിയിലാണ് കണ്ടതെന്നും അപ്പോള്‍ തന്നെ താന്‍ അവരെ വിളിച്ചെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി.

ഭരതനാട്യത്തിന്റേത് നല്ല കണ്ടെന്റ് ആണ്. എനിക്ക് ഭയങ്കര ഇഷ്ടമായി. ഞാന്‍ അവരെ അപ്പോള്‍ തന്നെ വിളിച്ച് അക്കാര്യം പറഞ്ഞിരുന്നു. അങ്ങനെ ഒരുപാട് സിനിമകള്‍ ഉണ്ട്. തിയേറ്ററില്‍ വര്‍ക്ക് ആകാത്ത സിനിമകള്‍ തന്നെ. അതില്‍ ഒരു സിനിമ ഇന്ദ്രന്‍സും ഇടുക്കി ജാഫറും കൂടെ അഭിനയിച്ച കുട്ടന്റെ ഷിനിഗാമിയാണ്. ഭയങ്കര ഇന്ററസ്റ്റിങ് സിനിമയാണ് അത്,’ മമ്മൂട്ടി പറഞ്ഞു.

Content Highlight: Actor Mammootty about OTT Movies

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more