| Sunday, 8th October 2023, 9:24 am

ഫോൺ എടുത്തപ്പോൾ ആരോ സ്ത്രീ ശബ്‌ദത്തിൽ സംസാരിക്കുന്നു, അത് മമ്മൂക്കയായിരുന്നു : മഹേഷ്‌

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി തന്നെ സഹായിച്ച പോലെ വേറൊരാളും തന്നെ സഹായിച്ചിട്ടില്ലായെന്ന് നടൻ മഹേഷ്‌. സിനിമയിൽ ഏറ്റവും കൂടുതൽ അടുപ്പമുള്ളതും മമ്മൂട്ടിയായിട്ടാണെന്നും മഹേഷ്‌ പറഞ്ഞു.
സിനിമയിൽ ഏറ്റവും തിരക്കിൽ നിൽക്കുന്ന സമയത്ത് സിനിമ തന്നെ മുഴുവനായി ഉപേക്ഷിച്ച് കുടുംബത്തിനായി അമേരിക്കയിലേക്ക് ചെക്കേറേണ്ടി വന്ന അനുഭവങ്ങളും കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ മഹേഷ്‌ പങ്കുവച്ചു.

‘സ്റ്റേജ് ഷോസിനൊക്കെ പലരുമവിടെ വരാറുണ്ടായിരുന്നു. ഒരിക്കൽ ഞാൻ ട്രക്ക് ഓടിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ ഫോണിലോട്ട് ഒരു കാൾ വന്നു. എടുത്തപ്പോൾ ആരോ സ്ത്രീ ശബ്‌ദത്തിൽ സംസാരിക്കുന്നു. ശബ്‌ദം മാറ്റിവിളിക്കുന്ന ഏതോ പുരുഷനാണെന്ന് അപ്പോൾ തന്നെ മനസിലായി. മമ്മൂക്ക ആയിരുന്നു അത്.

കൈരളി ടി.വി യുടെ പ്രൊമോഷന്റെ ഭാഗമായി അദ്ദേഹം കുറച്ചാളുകളുടെ കൂടെ അവിടെ വന്നതായിരുന്നു. ഞാൻ ഇവിടെ ഉണ്ടെന്ന് അറിഞ്ഞിട്ട് എന്നെ വിളിച്ചതാണ്. എനിക്കത് മറക്കാനാവാത്ത ഒരു വലിയ അനുഭവമായിരുന്നു.

സിനിമയും ജീവിതവുമെല്ലാം മാറി ഒറ്റപ്പെട്ട് ഒരു സ്ഥലത്ത് ജീവിക്കുമ്പോൾ ഒരു പ്രതീക്ഷ ഉണ്ടാകുന്നതിന് തുല്യമായിരുന്നു അദ്ദേഹത്തിന്റെ ആ ഫോൺ കാൾ. അദ്ദേഹം എന്നെ മഹേഷേ എന്ന് വിളിക്കുമ്പോൾ അത് ശരിക്കും എനിക്ക് അഭിമാനമുള്ള കാര്യമാണ്.
ഞാൻ അദ്ദേഹത്തെ കാണാൻ ചെന്നു. എന്റെ വിഷമങ്ങളൊന്നും ഞാൻ മമ്മൂക്കയോട് പറഞ്ഞില്ല . ഞാൻ സന്തോഷമായി ഇരിക്കുന്നതല്ലേ അദ്ദേഹത്തിനും സന്തോഷം നൽകുക.

അദ്ദേഹം എന്നെ സഹായിച്ച പോലെ വേറാരും സഹായിച്ചിട്ടില്ല. സിനിമകൾ വഴിയാണെങ്കിലും പിന്നീട് ജീവിതത്തിൽ വന്ന ചെറിയ ചെറിയ പ്രശ്‌നങ്ങളിലാണെങ്കിലും പല കാര്യങ്ങളിലും എന്നെ സഹായിച്ച വ്യക്തിയാണ് മമ്മൂക്ക. ഇപ്പോഴും എന്തെങ്കിലും സഹായം വേണോ എന്ന് ചോദിക്കുന്ന വളരെ ചുരുക്കം ആളുകളിൽ ഒരാളാണ് അദ്ദേഹം.

എനിക്ക് സിനിമയിൽ ഏറ്റവും കൂടുതൽ ബന്ധം ഉള്ളത് അദ്ദേഹമായിട്ടാണ്. അദ്ദേഹത്തിന് എല്ലാവരോടും അങ്ങനെ ആയിരിക്കാം.

എന്റെ ആദ്യത്തെ തമിഴ് സിനിമ അദ്ദേഹത്തിന്റെ കെയർ ഓഫിലാണ് എനിക്ക് കിട്ടിയത്. അദ്ദേഹം ഇപ്പോഴും ആളുകളെ സപ്പോർട്ട് ചെയ്യുന്നുണ്ട്. തുടക്കത്തിൽ പുതിയതായി വരുന്ന ആളുകളെ സഹായിക്കുന്നത് ഇപ്പോഴും അദ്ദേഹം തുടരുന്നുണ്ട്, ‘ മഹേഷ്‌ പറയുന്നു.

Content Highlight : Actor Mahesh Talk About Mamootty

Latest Stories

We use cookies to give you the best possible experience. Learn more