ചെറുതും വലുതുമായ വേഷങ്ങളിലൂടെ തിളങ്ങി മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ സ്ഥാനം ഉറപ്പിച്ച നടനാണ് മധു വാര്യര്‍. ബിജു മേനോനെ നായകനാക്കി ഒരുക്കിയ ലളിതം സുന്ദരം സംവിധാനം ചെയ്ത താരം നീണ്ട 13 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സര്‍വ്വം മായയിലൂടെ അഭിനയജീവിതത്തിലേക്ക് തിരികെയെത്തിയത്.
സംവിധാനത്തില്‍ ശ്രദ്ധ ചെലുത്താനായി അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരത്തിന്റെ ക്യാമറക്ക് മുമ്പിലേക്കുള്ള മടങ്ങിവരവ് അപ്രതീക്ഷിതമായി അനിശ്ചിതമായി നീണ്ടുപോകുകയായിരുന്നു. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളിയെ നായകനാക്കി പുറത്തിറങ്ങിയ സര്‍വ്വം മായയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്താന്‍ താരത്തിന് കഴിഞ്ഞിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രം കണ്ടിറങ്ങിയവരില്‍ നിന്നും മധുവിന്റെ പ്രകടനത്തിന് ലഭിക്കുന്നത്.
Photo:സര്‍വ്വം മായ
മലയാളത്തില്‍ മികച്ച വിജയം നേടിയ റിപ്പീറ്റ് വാല്യൂവുള്ള പല ചിത്രങ്ങളുടെയും ഭാഗമാവാന്‍ മധു വാര്യരിന് കഴിഞ്ഞിരുന്നു. ഹലോ, നേരറിയാന്‍ സി.ബി.ഐ, ഭരത്ചന്ദ്രന്‍ ഐ.പി.എസ്, സ്പീഡ് ട്രാക്ക് തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലാണ് താരം വേഷമിട്ടിട്ടുള്ളത്. റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ഹലോയില്‍ അഭിനയിച്ച ഓര്‍മ്മ താരം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.
ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹലോയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച സൗബിന്‍ ഷാഹിറുമായുള്ള അനുഭവം മധു വാര്യര്‍ പങ്കുവെച്ചത്.
‘ആദ്യം എനിക്ക് ഹലോയില്‍ റാഫിക്ക ലാലേട്ടന്റെ അനിയന്‍ ആയാണ് വേഷം പറഞ്ഞിരുന്നത്, ആ സമയത്ത് തിരക്ക് ആയത്‌കൊണ്ട് മറ്റൊരു റോളിലേക്ക് മാറ്റി. ആ പടത്തില്‍ സൗബിന്‍ ആയിരുന്നു അസിസ്റ്റന്റ് ഡയറക്ടര്‍, അതില്‍ ഒരു ഭജന ഇരിക്കുന്ന സീന്‍ ഉണ്ടായിരുന്നു ഫുള്‍ ഫാമിലി വെള്ളയും വെള്ളയും ഇട്ടിട്ട് ,അപ്പോള്‍ സൗബിന്‍ ഒരു മിനിറ്റ് ചേട്ടാ എന്ന് പറഞ്ഞു വിളിച്ചു.ഞാന്‍ എന്താണ് എന്ന് ചോദിച്ചു, അങ്ങനെ എന്നെ വിളിച്ചോണ്ട് പോയിട്ട് പറഞ്ഞു ഡ്രസ്സ് ഊരിക്കോ കഴിഞ്ഞ സീനില്‍ ചേട്ടന്‍ മരിച്ചു എന്ന്,’ മധു പറഞ്ഞു.
മോഹന്‍ ലാല്‍ പ്രധാന വേഷത്തിലെത്തിയ ഹലോയില്‍ ജഗതി ശ്രീകുമാര്‍, മധു, പാര്‍വ്വതി മില്‍ട്ടണ്‍, സിദ്ധിഖ്, സലീം കുമാര്‍, ഗണേശ് കുമാര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരന്നത്. ചിത്രത്തില്‍ സുഷീല്‍ ഭായി എന്ന കഥാപാത്രത്തെയായിരുന്നു മധു വാര്യര്‍ അവതരിപ്പിച്ചിരുന്നത്.
Hallo Movie. Photo: YTHeatrical poster
നിവിന്‍ പോളിക്കും മധുവിനും പുറമെ അജു വര്‍ഗീസ്, ജനാര്‍ദ്ദനന്‍, റിയ ഷിബു, പ്രീതി മുകുന്ദന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ ചിത്രം ഇതിനോടകം തിയേറ്ററുകളില്‍ നിന്നും 130 കോടിയിലധികം സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഒരിടവേളക്ക് ശേഷം ബോക്‌സ് ഓഫീസിലേക്കുള്ള നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചു വരവ് കൂടിയായിരുന്നു സര്‍വ്വം മായ.
Content Highlight: Actor Madhu warier talks about his experience with soubin shahir in the set of hallo movie