സാഥ് ഹിന്ദുസ്ഥാനിക്കുശേഷം “മേരേ സജ്‌ന” എന്ന മറ്റൊരു ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാന്‍ മധു കരാറായി. ഷൂട്ടിങ് തുടങ്ങുകയും ചെയ്തു. എന്നാല്‍ വളരെ സാവധാനത്തിലായിരുന്നു ഷൂട്ടിങ്. ഇതോടെ ചിത്രം പാതിവഴിയിലുപേക്ഷിച്ച് മധുവിന് മടങ്ങേണ്ടി വന്നു
നീണ്ട ഇടവേളയ്ക്ക് ശേഷം നടന്‍ മധു വീണ്ടും ബോളിവുഡിലേക്ക്. ബീനാ ഉണ്ണിക്കൃഷ്ണന്‍ നിര്‍മിച്ച് അനില്‍ സംവിധാനം ചെയ്യുന്ന “മയ്യാ” എന്ന ചിത്രത്തിലൂടെയാണ് മധു വീണ്ടും ഹിന്ദിയില്‍ എത്തുന്നത്.
അമിതാഭ് ബച്ചന്റെ ആദ്യചിത്രം എന്ന ഖ്യാതിയിലറിയപ്പെടുന്ന കെ.എ.അബ്ബാസിന്റെ “സാഥ് ഹിന്ദുസ്ഥാനി”യാണ് മധു അഭിനയിച്ച ആദ്യ ഹിന്ദിചിത്രം. 1969ലാണ് ഇതു പുറത്തിറങ്ങിയത്.
പിന്നീട് 2005ല്‍ ആണ് മധു അഭിനയിച്ച ഒരു ഹിന്ദി ചിത്രം പുറത്തുവന്നത്. സായ് പരഞ്ജ പൈ സംവിധാനം ചെയ്ത “ചാഡു ബാബു” ആയിരുന്നു അത്. ടൈറ്റില്‍ റോളിലായിരുന്നു മധു എത്തിയത്.
സാഥ് ഹിന്ദുസ്ഥാനിക്കുശേഷം “മേരേ സജ്‌ന” എന്ന മറ്റൊരു ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാന്‍ മധു കരാറായി. ഷൂട്ടിങ് തുടങ്ങുകയും ചെയ്തു. എന്നാല്‍ വളരെ സാവധാനത്തിലായിരുന്നു ഷൂട്ടിങ്. ഇതോടെ ചിത്രം പാതിവഴിയിലുപേക്ഷിച്ച് മധുവിന് മടങ്ങേണ്ടി വന്നു.
നിര്‍മാതാക്കള്‍ ഭീഷണിപ്പെടുത്തിയെങ്കിലും മധു വഴങ്ങിയില്ല. ഒടുവില്‍ കഥയില്‍ അല്‍പം മാറ്റം വരുത്തി അജിത് എന്ന നടനെ പകരക്കാരനായി അഭിനയിപ്പിച്ചാണ് ആ സിനിമ അവര്‍ പൂര്‍ത്തിയാക്കിയത്.
ഹരിദ്വാറിലും, പ്രയാഗിലും, വാരാണസിയിലും മറ്റുമായിട്ടാണ് മയ്യയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ദാദാജി എന്ന റിട്ട. ആര്‍മി ഓഫിസറെയാണു മധു ചിത്രത്തില്‍ എത്തുന്നത്.
മധുവിനെ കൂടാതെ ആശാ പുത്‌ലി, സെയ്ദ് സിയാദി എന്നിവരും ഇറ്റാലിയന്‍ നടിയായ ഇലാറിയ ബൊറേലിയും മകള്‍ ആല്‍മ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ശബ്ദലേഖനം നിര്‍വഹിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. ക്യാമറ: ജെയ്ന്‍ ജോസഫ്, സംഗീതം: പോളി വര്‍ഗീസ്.