| Sunday, 5th July 2026, 10:37 pm

'മലയാള സിനിമയില്‍ സച്ചി മുഖാന്തരം ഏറ്റവും വലിയ നഷ്ടമുണ്ടായിരിക്കുന്നത് എനിക്കാണ്': കോട്ടയം രമേശ്

അശ്വിന്‍ രാജേന്ദ്രന്‍

ഭൂരിഭാഗം സിനിമാ പ്രേമികളുടെയും ഫേവറിറ്റ് ലിസ്റ്റിലുള്ള ചിത്രങ്ങളെടുത്താല്‍ അതില്‍ ഉറപ്പായും ഇടം നേടാന്‍ സാധ്യതയുള്ള ചിത്രമാണ് സച്ചി സംവിധാനം ചെയ്ത് പൃഥ്വിരാജും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച അയ്യപ്പനും കോശിയും. റിട്ടയര്‍ഡ് ഹവല്‍ദാര്‍ കോശി കുര്യനും എസ്.എസ്.ഐ അയ്യപ്പന്‍ നായരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കഥ പറഞ്ഞ ചിത്രം സച്ചിയെന്ന ഫിലിം മേക്കറുടെ ജീവിതത്തിലെ അവസാന ചിത്രം കൂടിയായിരുന്നു. 2020ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് സച്ചി വിട പറഞ്ഞപ്പോള്‍ തീരാനഷ്ടമായിരുന്നു മലയാള സിനിമയ്ക്ക് സംഭവിച്ചത്.

അയ്യപ്പനും കോശിയും സെറ്റില്‍ സച്ചി. Photo: Ott Play

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ വലിയ രീതിയില്‍ പ്രേക്ഷക ശ്രദ്ധ നേടിയ അഭിനേതാവായിരുന്നു കോട്ടയം രമേശ്. ചിത്രത്തില്‍ കോശിയുടെ ഡ്രൈവറായ കുമാരന്‍ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമായിരുന്നു കോട്ടയം രമേശ് കാഴ്ചവെച്ചത്. നാടകത്തില്‍ നിന്നും ടെലിവിഷന്‍ സീരിയലുകളില്‍ നിന്നും സിനിമയിലേക്കെത്തിയ കോട്ടയം രമേശ്, ഭീഷ്മപര്‍വം, കിഷ്‌കിന്ധാ കാണ്ഡം തുടങ്ങിയ ചിത്രങ്ങളിലൂടെയും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അടുത്തിടെ പുറത്തിറങ്ങിയ ദൃഢം, സത്യത്തില്‍ സംഭവിച്ചത് തുടങ്ങിയ ചിത്രങ്ങളിലും കോട്ടയം രമേശ് അഭിനയിച്ചിരുന്നു. ജൂണ്‍ 19ന് പുറത്തിറങ്ങിയ ചിത്രവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സച്ചിയെ കുറിച്ച് രമേശ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. സച്ചിയുടെ മരണം തന്നെ എങ്ങനെയാണ് ബാധിച്ചതെന്ന് പറയുകയാണ് താരം.

അയ്യപ്പനും കോശിയും. Photo: Ott Play

കാര്‍ബണിലെ പ്രകടനം കണ്ടിട്ടാണ് തന്നെ അയ്യപ്പനും കോശിയിലേക്കലും വിളിച്ചതെന്നും അന്ന് മുതലാണ് വലിയ ഒരു ക്രൂവിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചതെന്നും രമേശ് പറഞ്ഞു. അതിന് ശേഷമാണ് മലയാള സിനിമയെന്ന ബസില്‍ സീറ്റ് കിട്ടുന്നതെന്നും അത്രയും കാലം നിന്ന് പോകാന്‍ മാത്രമേ സാധിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. ആ സിനിമയെന്ന് പറയുമ്പോള്‍ സച്ചിയുടെ ഓര്‍മയില്‍ ഒരു മിന്നലുണ്ടാകും. മലയാള സിനിമയില്‍ സച്ചി മുഖാന്തരം ഏറ്റവും വലിയ നഷ്ടമുണ്ടായത് തനിക്കാണെന്നും നാല് ഗംഭീര വേഷങ്ങള്‍ തന്നോട് സച്ചി പറഞ്ഞിരുന്നുവെന്നും രമേശ് ഓര്‍ത്തെടുക്കുന്നു.

Content Highlight: Actor Kottayam Ramesh Talks about late director Sachy

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more