| Thursday, 12th February 2026, 8:00 am

സെറ്റില്‍ ചിരിച്ചുമറിയുന്ന നിവിനേയും അഖിലിനേയും കണ്ട് നായകനും സംവിധായകനും അല്‍പം കുട്ടിക്കളി കൂടുതലാണെന്ന് വരെ ഞാന്‍ പറഞ്ഞിട്ടുണ്ട്‌: ജനാർദ്ദനൻ

നന്ദന എം.സി

അഖിൽ സത്യൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായെത്തിയ ‘സർവ്വം മായ’ ഹൊറർ-കോമഡി ഴോണറിലൂടെ പ്രേക്ഷകർക്ക് വ്യത്യസ്തമായ സിനിമാനുഭവം സമ്മാനിച്ച ചിത്രമാണ്. കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിച്ച ചിത്രം തിയേറ്ററിലും പിന്നീട് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും മികച്ച പ്രതികരണം നേടിയിരുന്നു.

തമാശയും ഭീതിയും ചേർന്ന അവതരണ ശൈലി ചിത്രത്തെ ശ്രദ്ധേയമാക്കി. ഡെലൂലുവായെത്തിയ റിയ ഷിബുവിന്റെയും നിവിൻ പോളിയുടെയും കോംബോയും പ്രേക്ഷകർ വലിയ രീതിയിൽ ഏറ്റെടുത്ത ഒന്നായിരുന്നു.

സർവ്വം മായ, Photo: YouTube/ Screengrab

ഇപ്പോൾ ചിത്രത്തിലെ പ്രധാന വേഷത്തിലെത്തിയ മുതിർന്ന നടൻ ജനാർദ്ദനൻ, സിനിമയുടെ ചിത്രീകരണാനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ്.

വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സെറ്റിലെ സൗഹൃദാന്തരീക്ഷത്തെ കുറിച്ച് പറഞ്ഞത്. സെറ്റിൽ നിരന്തരം ചിരിച്ചുമറിയുന്ന അഖിലിനെയും നിവിനെയും കണ്ട് നായകനും സംവിധായകനും കുട്ടിക്കളി അല്പം കൂടുതലാണെന്ന് വരെ താൻ പറഞ്ഞിട്ടുണ്ട് എന്നാണ് ജനാർദ്ദനൻ പറയുന്നത്.

സർവ്വംമായ’യ്ക്ക് മുൻപ് അഖിൽ സത്യൻ സംവിധാനം ചെയ്ത‌ സിനിമ ഞാൻ കണ്ടിട്ടില്ല. അഖിലിനെ കുറിച്ച് കൂടുതലായൊന്നും അറിയില്ല. എന്നാ ലും അയാൾ വന്ന് ക്ഷണിച്ചപ്പോൾ അഭിനയിക്കാമെന്നേറ്റു.

അതൊരു വിശ്വാസമാണ്, മോശമാകില്ലെന്ന് മനസ്സുപറഞ്ഞു. നിവിന്റെ വല്യച്ഛന്റെ വേഷമാണെന്ന് മാത്രമേ അഖിൽ പറഞ്ഞുള്ളൂ. നിവിന്റെ ആദ്യസിനിമ ‘മലർവാടി ആട്സ് ക്ലബ്ബിൽ’ ഞാനൊരു വേഷം ചെയ്തിട്ടുണ്ട്. പിന്നീട് ഒന്നിച്ച് അഭിനയിച്ചിട്ടില്ല.

അഖിൽ സത്യൻ, നിവിൻ പോളി, റിയ ഷിബു, പ്രീതി മുകുന്ദൻ, Photo: YouTube/ Screengrab

കളിയും ചിരിയുമായി യാതൊരുവിധ സമ്മർദ്ദവും നൽകാതെയുള്ള ചിത്രീകരണമായിരുന്നു ‘സർവ്വം മായ’യുടേത്. സെറ്റിൽ നിരന്തരം ചിരിച്ചുമറിയുന്ന അഖിലിനേയും നിവിനേയും കണ്ട് നായകനും സംവിധായകനും കുട്ടിക്കളി അല്‌പം കൂടുതലാണെന്നുവരെ ഞാൻ പറഞ്ഞിട്ടുണ്ട്.

അതെല്ലാം പുതിയ തലമുറയുടെ രീതികളാണ്. ഒപ്പം പ്രവർത്തിക്കുന്നവരെ ചേർത്തുനിർത്തി ഏറ്റവും മികച്ചത് പകർത്താനുള്ള ശ്രമം. ചോറ്റാനിക്കര ഭാഗത്തായിരുന്നു സിനിമയിലെ എന്റെ ഭാഗങ്ങളെല്ലാം ചിത്രീകരിച്ചത്. പുതിയ തലമുറയ്ക്കൊപ്പമാണ് പ്രവർത്തിക്കുന്നതെന്ന ചിന്ത എവിടെയും തോന്നിയില്ല. അവരിൽനിന്നും പുതിയകാര്യങ്ങൾഒരുപാട് പഠിക്കാനുണ്ടായിരുന്നു,’ ജനാർദ്ദനൻ പറഞ്ഞു.

പഴയതും പുതിയതും എന്നൊരു ചിന്തവന്നിട്ടില്ല, രണ്ടു വിഭാഗത്തിലും കഴിവുള്ള ഒരുപാട് പേരുണ്ട്. അവരാണ് എല്ലാക്കാലവും സിനിമയെ മുന്നോ ട്ടുകൊണ്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരവധി സിനിമകൾ ചെയ്ത് അനുഭവങ്ങളിലൂടെ പലതും പഠിച്ചെടുത്താണ് പഴയ സിനി മാക്കാർ ഇരുത്തംവന്ന നിലയിലേക്ക് മാറിയതെന്നും എന്നാൽ പുതിയ തലമുറയിലെ കുട്ടികൾ കാര്യങ്ങളെല്ലാം മനസ്സിലാക്കിയും പഠിച്ചെടുത്തുമാണ് സിനിമയിലേക്കിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രീതി മുകുന്ദൻ, രഘുനാഥ് പാലേരി, അൽത്താഫ് സലിം, മധു വാര്യർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയ ‘സർവ്വം മായ’ ഇപ്പോഴും ചർച്ചകൾക്കും സംശയങ്ങൾക്കും വഴി തെളിക്കുന്ന ഒരു ചിത്രം കൂടിയാണ്.

Content Highlight: Actor Janardhanan talk about sarvam maya movie

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more