ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തില്‍ ഫഹദ് ഫാസിലും ഇന്ദ്രജിത്തും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ആമേന്‍. ചിത്രത്തിലെ വട്ടോളി എന്ന കഥാപാത്രമാണ് പുണ്യാളന്‍ എന്ന് അവസാന രംഗം ഷൂട്ട് ചെയ്യുന്നതിന് അഞ്ച് മിനുട്ട് മുമ്പ് മാത്രമാണ് താനറിഞ്ഞത് നടന്‍ ഇന്ദ്രജിത്ത് സുകുമാരന്‍. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
ചിത്രത്തിലെ വിന്‍സെന്റ് വട്ടോളിയെ അവതരിപ്പിച്ച അനുഭവങ്ങളെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.
‘വളരെ എന്‍ജോയ് ചെയ്ത് ചെയ്ത ചിത്രമാണ് ആമേന്‍. ലിജോയുടെ കൂടെ അതിന് മുമ്പ് നായകന്‍, സിറ്റി ഓഫ് ഗോഡ് തുടങ്ങിയ ചിത്രങ്ങളില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വലിയൊരു ചിത്രത്തിന്റെ ഭാഗമാകാനുള്ള എക്‌സൈറ്റ്‌മെന്റ് എനിക്കുണ്ടായിരുന്നു. ഇതിനെല്ലാമുപരി എനിക്ക് ഏറ്റവും മെമ്മറിബിള്‍ ആയ കാര്യം മറ്റൊന്നാണ്.
ഇന്ദ്രജിത്ത് സുകുമാരന്‍. Photo: Aamen movie/ screen grab/ API malayalam movies/ youtube.com
ചിത്രത്തിലെ അവസാനത്തെ ഷോട്ടുണ്ട്, ഒരു ഫ്രഞ്ച് ലേഡിയോട് സംസാരിച്ച് ബോട്ടില്‍ കയറുമ്പോള്‍ ശരിക്കുള്ള വട്ടോളി ഇറങ്ങി വരുന്ന രംഗം. ഇത് ചിത്രീകരിക്കുന്നതിന് അഞ്ച് മിനുട്ട് മുമ്പാണ് ലിജോ എന്നോട് ഇന്ദ്രനാണ് ഇതില്‍ പുണ്യാളന്‍ എന്ന് പറയുന്നത്. പെട്ടെന്ന് ഇത് പറഞ്ഞപ്പോള്‍ അതിന് മുമ്പ് അഭിനയിച്ച രംഗങ്ങളെക്കുറിച്ചാണ് ഞാന്‍ ആലോചിച്ചത്. എന്റെ കഥാപാത്രമാണ് പുണ്യളന്‍ എന്നറിഞ്ഞു കൊണ്ട് അഭിനയിക്കുമ്പോഴുള്ള വ്യത്യാസങ്ങളുണ്ടല്ലോ. പക്ഷേ എന്തോ കറങ്ങി തിരിഞ് സിനിമ വന്നപ്പോള്‍ അത് വളരെ റിയലിസ്റ്റിക്കായിരുന്നു,’ ഇന്ദ്രജിത്ത് പറയുന്നു.
‘ പ്രേക്ഷകരെ പോലെ തന്നെ താനും ആ ഘട്ടത്തിലാണ് പുണ്യാളനെക്കുറിച്ച് അറിയുന്നത്, പുതിയ ഒരനുഭവമായിരുന്നു അത്. ആമേനിലെ ഷൂട്ടിങ് സമയവും മറക്കാനാവാത്തതാണ്. ചിത്രത്തിന്റെ ലൊക്കേഷനും പള്ളിയുടെ സെറ്റും കഥാപാത്രങ്ങളുടെ കോസ്റ്റ്യൂം, എല്ലാവരും വെള്ള നിറത്തിലായിരുന്നല്ലോ. അതുകൊണ്ട് നമ്മള്‍ രാവിലെ ലൊക്കേഷനില്‍ പോയി ഇറങ്ങുമ്പോള്‍ ഒരു മാജിക്കല്‍ വേള്‍ഡില്‍ പോയി ഇറങ്ങി അവിടുത്തെ കഥാപാത്രങ്ങളായി മാറുന്ന ഒരു ഫീലായിരുന്നു. ആ പടത്തിന്റെ വിജയത്തിലും ആ ഫീല്‍ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്,’ താരം പറഞ്ഞു.
ആമേന്‍. Photo: Theatrical poster
പി. എസ്. റഫീക്കിന്റെ സംവിധാനത്തില്‍ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍, സ്വാതി റെഡ്ഡി, കലാഭവന്‍ മണി, ചെമ്പന്‍ വിനോദ് ജോസ്, രചന നാരായണന്‍ കുട്ടി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു.
Content Highlight: Actor Indrajith talks about his experience while shooting amen movie