| Saturday, 17th October 2026, 7:55 pm

ലാലേട്ടനുമായുള്ള കോമ്പിനേഷൻ സീനുകൾ പോലും കട്ട് ചെയ്തു, അഭിനയിച്ച ഒരു ആർട്ടിസ്റ്റ് സിനിമയിലേയില്ല; ഹക്കീം ഷാ

അജ്മല്‍ കെ

ജയിലർ 2വിൽ മോഹൻലാലിനൊപ്പമുള്ള രംഗങ്ങൾ സിനിമയിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് സംസാരിച്ച് നടൻ ഹക്കീം ഷാ. മോഹൻലാലിന്റെ ട്രെയിലറിലുണ്ടായിരുന്ന ഷോട്ടുകൾ സിനിമയിൽ കാണാത്തതിനെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് ചിത്രത്തിലെ തന്റെ അനുഭവം താരം പങ്കുവെച്ചത്. സിനിമയുടെ ദൈർഘ്യം കണക്കിലെടുത്ത് ചില രംഗങ്ങൾ ഒഴിവാക്കിയിട്ടുണ്ടാകാം എന്നും താരം ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ലാലേട്ടന്റെ ട്രെയിലറിൽ ഉണ്ടായിരുന്ന ഷോട്ടുകൾ എവിടെപ്പോയി എന്നാണ് ഇപ്പോഴത്തെ ചർച്ച. ട്രിം ചെയ്തുപോയതായിരിക്കും. എനിക്ക് അതിനെക്കുറിച്ച് വലിയ ധാരണയില്ല. ഇതെല്ലാം സിനിമയിൽ സംഭവിക്കുന്നതാണ്. തീർച്ചയായും ലാൽ സാറിന്റെ ഫാൻസിന്റെ ഫ്രസ്‌ട്രേഷൻ നമുക്ക് മനസിലാകും. അവർ കുറച്ചുകൂടി പ്രതീക്ഷിച്ചിട്ടുണ്ടാകും.

ഹക്കീം ഷാ. Photo. Screen Grab/ Youtube

ഷൂട്ടിങ് കഴിഞ്ഞ് സിനിമയുടെ ലക്ഷ്യം എന്ന് പറയുന്നത് അതിന്റെ രസച്ചരട് നഷ്ടപ്പെടാതെ നോക്കുക എന്നതാണ്. അതാണ് എഡിറ്ററുടെ ജോലി. ചിലപ്പോൾ സിനിമയുടെ ദൈർഘ്യം കൂടിയപ്പോൾ രംഗങ്ങൾ ട്രിം ചെയ്തിട്ടുണ്ടാകാം. ലാലേട്ടന്റെ ട്രെയിലറിലുള്ള ഷോട്ട് എവിടെ എന്നൊക്കെ എന്നോടും എല്ലാവരും ചോദിച്ചു. സത്യം പറഞ്ഞാൽ എനിക്കറിയില്ല. ഞാനില്ലാത്ത സമയത്താണ് അതൊക്കെ സംഭവിച്ചത്. ആ രംഗങ്ങൾ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ,’ നടൻ പറഞ്ഞു.

ലാലേട്ടനും താനും തമ്മിലുള്ള സീനുകൾ പോലും സിനിമയിൽ ഇല്ലെന്നും പല സീനുകളും ട്രിം ചെയ്തു പോയിട്ടുണ്ടെന്നും ഹകീം വ്യക്തമാക്കി.

‘ഞാനും ലാലേട്ടനും തമ്മിൽ കോമ്പിനേഷൻ സീനുകളുണ്ടായിരുന്നു. അതും ഈ ട്രിമ്മിങ്ങിനൊപ്പം ഒഴിവാക്കപ്പെട്ടതാണ്. ഗോവയിൽ ചിത്രീകരിച്ച എന്റെ ചില ഭാഗങ്ങളും സിനിമയിൽ നിന്ന് പോയിട്ടുണ്ട്. സിനിമയുടെ ദൈർഘ്യത്തെ ബാധിച്ചിട്ടുള്ളത് കൊണ്ടാകാം അതൊക്കെ പോയിട്ടുണ്ടാകുക.

ജയിലർ 2. Photo. IMDb

ഞാനും ലാലേട്ടനും തമ്മിൽ ഒരു കുർബാന സമയത്ത് പള്ളിയിൽ നടക്കുന്ന സംഭവങ്ങളായിരുന്നു അവയിലൊന്ന്. എന്റെ ഭാഗത്തുനിന്നുള്ള കുറേ രംഗങ്ങളും പോയിട്ടുണ്ട്. ഒരു ആർട്ടിസ്റ്റിന്റെ എന്റെയർലി പരിപാടി തന്നെ പോയിട്ടുണ്ട്. ആ ആർട്ടിസ്റ്റ് സിനിമയിലേയില്ല ,’ ഹകീം പറഞ്ഞു.

Content Highlight: Actor Hakeem Shah speaks about the removal of his scenes alongside Mohanlal from the movie ‘Jailer 2’

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more