| Saturday, 3rd October 2026, 1:55 pm

ബെത്‌ലഹേമിൽ മമിതയുടെ ആ സീനാണ് എനിക്ക് ഭയങ്കര ഇഷ്ടമായത്, 300 കോടിയുടെ പകുതി പോലും നമുക്കൊന്നും കിട്ടില്ല; ഫഹദ് ഫാസിൽ

അജ്മല്‍ കെ

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഇതിനോടകം 330 കോടിയോളം കളക്ഷൻ നേടിക്കൊണ്ട് ഇപ്പോൾ ഒ.ടി.ടി യിലും മികച്ച പ്രതികരണങ്ങൾ കരസ്ഥമാക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഒരു ഫീൽ ഗുഡ് റോം കോം സിനിമയ്‌ക്ക് കിട്ടുന്ന ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കി കൊണ്ട് സിനിമ ഇൻഡസ്ട്രി ഹിറ്റും അടിച്ചിരുന്നു. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിവിൻ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ചിത്രം ഏജ്-ഗ്യാപ് റൊമാൻസിനെ പശ്ചാത്തലമാക്കിയായിരുന്നു സംവിധായകൻ ഒരുക്കിയത്.

ചിത്രത്തിലെ നിവിനും മമിതയും തമ്മിലുള്ള കോമ്പോയെ പ്രേക്ഷകർ ഏറ്റെടുത്തതോടെ ലോകഃയെയും വെട്ടി മലയാളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടമാണ് ഇപ്പോൾ ബെത്‌ലഹേം സ്വന്തമാക്കിയിരിക്കുന്നത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ് Photo. Screen Grab/ Youtube

ഇപ്പോഴിതാ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ സ്വന്തമാക്കിയ വലിയ വിജയത്തിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് തുറന്നു പറയുകയാണ് നടൻ ഫഹദ് ഫാസിൽ. ചിത്രം നേടിയ 300 കോടി രൂപയുടെ പകുതി പോലും തനിക്ക് വ്യക്തിപരമായി ലഭിക്കില്ലെന്നും, സിനിമയുടെ വിജയം ഒരാളുടെ മാത്രം നേട്ടമായി കാണുന്നില്ലെന്നും ഫഹദ് പറഞ്ഞു.

‘ഇവർ ഈ പറയുന്ന 300 കോടിയുടെ പകുതി പോലും നമുക്ക് ഒന്നും വരത്തില്ല. എന്തായാലും അത് ‘ബെത്‌ലഹേമി’ന്റെ വിജയം എന്നത് വളരെ സന്തോഷമുള്ളതും പ്രൗഡ് ആയിട്ടുള്ളതുമായ കാര്യം തന്നെയാണ്. ഇത് ഞാൻ ഒറ്റയ്ക്കല്ല. ഗിരീഷുണ്ട്, ശ്യാമുണ്ട്, ദിലീഷ് ഉണ്ട് ഇത് ഞങ്ങളുടെ എല്ലാവരുടെയും കൂട്ടമായ വിജയമായിട്ടാണ് ഞാൻ കാണുന്നത്. അല്ലാതെ എന്റെ ഒറ്റയ്ക്കുള്ള വിജയമായി ഇതിനെ ഞാൻ കാണുന്നില്ല,’ ഫഹദ് പറഞ്ഞു.

ചിത്രത്തിലെ തന്റെ പ്രിയപ്പെട്ട രംഗത്തെക്കുറിച്ചും ഫഹദ് സംസാരിച്ചു. മമിത ബൈജുവിന്റെ കഥാപാത്രത്തിന്റെ ഫോട്ടോയെ അടിസ്ഥാനമാക്കിയുള്ള റീ-കളക്ഷൻ സീനാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ഫഹദ് പറഞ്ഞു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്.Photo. IMDb

‘ബെത്‌ലഹേമിൽ മമിതയുടെ ആ ഫോട്ടോയുടെ റീ-കളക്ഷൻ സീനാണ് എന്റെ ഫേവറൈറ്റ്. അത് കണ്ടപ്പോൾ എനിക്ക് ഭയങ്കരമായി വർക്ക് ആയി. അത്തരത്തിലുള്ള ടെക്‌നിക്കുകൾ സിനിമകളിൽ അധികം ഉപയോഗിച്ചിട്ടില്ല. എനിക്ക് ഒരുപാട് ഇഷ്ടമായി,’ ഫഹദ് ഫാസിൽ പറഞ്ഞു.

Content Highlight: Actor Fahad Fasil talks about Bethelehem kudumba unit

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more