| Thursday, 2nd July 2026, 10:16 am

അന്‍സിബയ്ക്ക് അതിനെ കുറിച്ച് അറിയാഞ്ഞിട്ടാണ്, ലാല്‍സാറിനോടും ഇത് പറഞ്ഞിരുന്നു; സഞ്ജീവനി പദ്ധതിയിലെ വിമര്‍ശനങ്ങളില്‍ റോണി ഡേവിഡ്

അക്ഷര

അമ്മയിലെ സഞ്ജീവനി പദ്ധതിയുമായി ബന്ധപ്പെട്ട് അന്‍സിബ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ റോണി ഡേവിഡ്.

പദ്ധതിയുടെ തുടക്കത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ കമ്പനിയായിരുന്നു മരുന്നുകള്‍ കോഴിക്കോട് നിന്ന ഓള്‍ ഓവര്‍ കേരള വിതരണം ചെയ്തിരുന്നതെന്നും എന്നാല്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം വിതരണ കേന്ദ്രങ്ങള്‍ മൂന്നായി വിഭജിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും റോണി ഡേവിഡ് പറഞ്ഞു. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഞ്ജീവനി പദ്ധതിയുട ഇന്‍ചാര്‍ജ് അന്‍സിബയായിരുന്നു. പുതിയ കമ്മിറ്റി വന്ന ശേഷം അവരെ ഇതില്‍ നിന്നും മാറ്റി. അതില്‍ അന്‍സിബയ്ക്ക് വിഷമം ഉണ്ടാകും. മറ്റൊരു കാര്യം വിഷ്ണു ഉണ്ണികൃഷ്ണന്റെ കാര്യമാണ്.

പദ്ധതിയുടെ തുടക്കത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ കമ്പനിയായിരുന്നു മരുന്നുകള്‍ കോഴിക്കോട് നിന്ന ഓള്‍ ഓവര്‍ കേരള വിതരണം ചെയ്തിരുന്നത്. എന്നാല്‍ വിതരണ കേന്ദ്രങ്ങള്‍ ഞങ്ങള്‍ മൂന്നായി വിഭജിക്കാന്‍ തീരുമാനിച്ചു.

കോഴിക്കോട് നിന്ന് കൊറിയര്‍ വഴി മരുന്ന് എത്തുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായിരുന്നു ഈ മാറ്റങ്ങള്‍.

ഇന്‍സുലിന്‍ പോലുള്ള മരുന്നുകള്‍ കൊറിയറില്‍ വരുമ്പോള്‍ അവയുടെ ‘കോള്‍ഡ് ചെയിന്‍’ കൃത്യമായി പാലിക്കപ്പെടാത്തതിനാല്‍ ഉപയോഗശൂന്യമാകുന്നുവെന്ന് ജനാര്‍ദ്ദനന്‍ സാര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രാജാ സാഹിബ് തുടങ്ങിയ മുതിര്‍ന്ന അംഗങ്ങള്‍ പരാതിപ്പെട്ടിരുന്നു. അന്‍സിബയ്ക്ക് അതിനെ കുറിച്ച് അറിവില്ലാഞ്ഞിട്ടാണ്.

ഈ സാഹചര്യത്തിലാണ് എറണാകുളത്തും തിരുവനന്തപുരത്തും പ്രത്യേക വിതരണ കേന്ദ്രങ്ങള്‍ ആരംഭിച്ചത്. ഇതിലൂടെ അംഗങ്ങള്‍ക്ക് മൂന്ന് മണിക്കൂറിനുള്ളില്‍ മരുന്ന് എത്തിക്കാന്‍ സാധിക്കും,’ റോണി ഡേവിഡ് പറഞ്ഞു.

മരുന്ന് വിതരണത്തിനായി ലിസി ഹോസ്പിറ്റല്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ വിളിച്ചിരുന്നു. ഈ പ്രക്രിയ നടക്കുമ്പോള്‍ കുക്കു പരമേശ്വരന്‍, അന്‍സിബ, റോണി, ആശാ അരവിന്ദ്, ജയന്‍ ചേര്‍ത്തല എന്നിവര്‍ ഉണ്ടായിരുന്നു. ക്വട്ടേഷനുമായി ബന്ധപ്പെട്ട് പറഞ്ഞ വിമര്‍ശനങ്ങളില്‍ അന്‍സിബയ്ക്ക് എന്തെങ്കിലും ഓര്‍മ പിശക് സംഭവിച്ചതായിരിക്കാം.

വിഷ്ണു ഉണ്ണികൃഷ്ണന്‍ ഇപ്പോഴും പദ്ധതിയുടെ ഭാഗമാണെന്നും മെയ് മാസത്തില്‍ മാത്രം അദ്ദേഹത്തിന് ഒരു ലക്ഷത്തി ഒന്‍പതിനായം രൂപയുടെ ബില്ല് നല്‍കിയിട്ടുണ്ടെന്നും റോണി വ്യക്തമാക്കുന്നു.

ഓഗസ്റ്റ് 25-ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗ് നടന്ന ശേഷം ഓരോ അംഗത്തെയും വിളിച്ച് ഞാന്‍ മരുന്നുകള്‍ സ്ഥിരീകരിച്ചിരുന്നു. ഓഗസ്റ്റ് 29-ഓടെ എല്ലാവര്‍ക്കും മരുന്നുകള്‍ എത്തിച്ചു നല്‍കിയതായും അദ്ദേഹം പറഞ്ഞു.

‘മെഡിസിന്റെ മറവില്‍’ എന്ന പേരില്‍ തന്റെയും ജയന്‍ ചേര്‍ത്തലയുടെയും ആശാ അരവിന്ദിന്റെയും പേരില്‍ വാര്‍ത്തകള്‍ വരുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവനൊക്കെ ഇമ്മാതിരി ആളാണോ എന്ന് ഈ വാര്‍ത്തകള്‍ കാണുമ്പോള്‍ തോന്നില്ലേ. മള്‍ട്ടിപ്പിള്‍ ഡിസ്ട്രിബ്യൂഷന്‍ പോയിന്റാക്കിയെന്ന കാര്യം ഞാന്‍ ലാല്‍ സാറിന്റെ അടുത്തും പറഞ്ഞിരുന്നു,’ റോണി ഡേവിഡ് പറഞ്ഞു.

Content highlight: Actor Director Roni Daviod about AMMA Issues and Sajneevani

അക്ഷര

We use cookies to give you the best possible experience. Learn more