| Tuesday, 17th November 2026, 6:15 pm

‘ലേഡി പവർ സ്റ്റാർ സായ് പല്ലവി’; മമ്മൂട്ടിയും ശ്രീലീലയും ഉൾപ്പെടെയുള്ള താരങ്ങളെ സിനിമയുടെ ഭാഗമാക്കുക അത്ര എളുപ്പമായിരുന്നില്ല: ധനുഷ്

അജ്മല്‍ കെ

‘ഓ.എം’ തനിക്ക് ഏറെ പ്രധാനപ്പെട്ട സിനിമയാണെന്ന് നടൻ ധനുഷ്. തമിഴ് സിനിമ എന്നതുപോലെ തന്നെ തെലുങ്ക് സിനിമ കൂടിയാണ് ‘ഓ.എം’ എന്നും ചിത്രത്തിലെ ഏകദേശം 30 ശതമാനം സംഭാഷണങ്ങളും തെലുങ്കിലാണെന്നും ധനുഷ് പറഞ്ഞു. നവംബർ 20ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഇന്നലെ ഹൈദരാബാദിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. മമ്മൂട്ടിയും സായ് പല്ലവിയും ഉൾപ്പെടെയുള്ള താരങ്ങളും ചിത്രത്തിന്റെ അണിയറപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

ധനുഷ്. Photo. Screen Grab/ Youtube

‘ഓ.എം എനിക്ക് വളരെ പ്രധാനപ്പെട്ട സിനിമയാണ്. ഇത് ഒരു തമിഴ് സിനിമ മാത്രമല്ല, തെലുങ്ക് സിനിമ കൂടിയാണ്. ചിത്രത്തിലെ ഏകദേശം 30 ശതമാനം സംഭാഷണങ്ങളും തെലുങ്കിലാണ്. പ്രത്യേകിച്ച് സായ് പല്ലവിയുടെ കഥാപാത്രവും ഇവിടെ ഇരിക്കുന്ന മറ്റ് പല കഥാപാത്രങ്ങളും തെലുങ്കിലാണ് സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു ബൈലിംഗ്വൽ സിനിമയാണെന്ന് പറയാം. തിരുപ്പതി, തിരുമല, തിരുവണ്ണാമലൈ എന്നീ രണ്ട് ക്ഷേത്രനഗരങ്ങൾക്കിടയിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്,’ ധനുഷ് പറഞ്ഞു.

സ്ക്രീനിൽ കാണുന്നതിനേക്കാൾ ആഴമുള്ള അർത്ഥങ്ങളും കഥാതലങ്ങളും ചിത്രത്തിനുണ്ടെന്നും അത് പ്രേക്ഷകരിലേക്ക് എത്തിക്കാൻ പ്രത്യേകമായൊരു മാജിക് ആവശ്യമായിരുന്നുവെന്നും ധനുഷ് കൂട്ടിച്ചേർത്തു.

‘നിങ്ങൾ ഇപ്പോൾ സ്ക്രീനിൽ കാണുന്നതിനേക്കാൾ വളരെ ആഴത്തിലുള്ള അർത്ഥങ്ങൾ ഈ സിനിമയുടെ കഥയിലുണ്ട്. അതെല്ലാം സ്ക്രീനിൽ കൊണ്ടുവരാൻ ഒരു പ്രത്യേക മാജിക് ആവശ്യമായിരുന്നു. അതിന് ഇവിടെ ഇരിക്കുന്നതുപോലെയുള്ള അസാധാരണമായൊരു താരനിര തന്നെ വേണമായിരുന്നു. ഇവരെയെല്ലാം ഒരുമിച്ച് കൊണ്ടുവരിക എന്നത് ഏതാണ്ട് അസാധ്യമായ കാര്യമാണ്.

ഇതിന്റെ ക്രെഡിറ്റിന്റെ 50 ശതമാനം സംവിധായകൻ രാജ്കുമാറിനും ബാക്കി 50 ശതമാനം നിർമാതാവ് ശ്രദ്ധയ്ക്കുമാണ്. ഓരോ കഥാപാത്രത്തിനും കൃത്യമായ പ്രാധാന്യവും സ്ക്രീൻ ടൈമും നൽകുന്ന തരത്തിൽ രാജ്കുമാർ തിരക്കഥ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം സംവിധായകന്റെ കാഴ്ചപ്പാട് മനസിലാക്കി ഇത്രയും മികച്ച താരങ്ങളെ ഒന്നിപ്പിക്കാൻ ശ്രദ്ധയ്ക്ക് കഴിഞ്ഞു. അതിന് ഒരുപാട് നന്ദി,’ ധനുഷ് പറഞ്ഞു.

മമ്മൂട്ടി, സായ് പല്ലവി, ശ്രീലീല തുടങ്ങി ചിത്രത്തിലെ ഓരോ താരങ്ങളെയും സിനിമയുടെ ഭാഗമാക്കുക എളുപ്പമായിരുന്നില്ലെന്നും ധനുഷ് പറഞ്ഞു. ഇവരിൽ നിന്നെല്ലാം സമ്മതം നേടിയെടുക്കാൻ കഴിഞ്ഞത് കഥാപാത്രങ്ങളുടെ പ്രാധാന്യവും അവയുടെ രചനയുടെ മികവും വ്യക്തമാക്കുന്നതാണെന്നും താരം കൂട്ടിച്ചേർത്തു.

ഒ.എം. Photo. IMDb

‘മമ്മൂട്ടി സാറായാലും ലേഡി പവർ സ്റ്റാർ സായ് പല്ലവിയായാലും ശ്രീലീലയായാലും ഇവരിൽ നിന്നെല്ലാം ഒരു സമ്മതം വാങ്ങുക അത്ര എളുപ്പമല്ല. അതുകൊണ്ട് തന്നെ ഈ കഥാപാത്രങ്ങൾ എത്രത്തോളം ആഴമുള്ളതായിരിക്കുമെന്നും അവ എങ്ങനെയായിരിക്കും എഴുതിയിട്ടുണ്ടാവുകയെന്നും നിങ്ങൾക്ക് മനസിലാക്കാം. ഈ മൂന്ന് പേരുടെയും സമ്മതം ലഭിച്ചത് തന്നെ വലിയ കാര്യമാണ്,’ ധനുഷ് പറഞ്ഞു.

Content Highlight:  Actor Dhanush says ‘O.M’ is a very important film for him

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more