| Thursday, 23rd April 2026, 4:11 pm

മണി ചേട്ടന്റെ പാട്ടിന്റെ ബാക്ക് ഗ്രൗണ്ടിലാണ് എന്റെ വരവെന്ന് അറിയില്ലായിരുന്നു; റിയല്‍ ലൈഫില്‍ ഉണ്ടാക്കിയ അടിയുടെ പത്തിലൊന്നേ വാഴയിലുള്ളൂ; ദേവരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗഹൃദത്തിനപ്പുറം, അച്ഛന്‍-മകന്‍ ബന്ധത്തിന്റേയും സഹോദര സ്‌നേഹത്തിന്റേയും മറ്റൊരു തലം പ്രേക്ഷകരിലേക്ക് എത്തിച്ച ചിത്രമായിരുന്നു വിപിന്‍ ദാസിന്റെ തിരക്കഥയില്‍ സവിന്‍ സാ സംവിധാനം ചെയ്ത വാഴ 2.

ചിത്രത്തില്‍ പ്രേക്ഷകരുമായി ഏറെ കണക്ടായ രണ്ട് കഥാപാത്രങ്ങളായിരുന്നു അജിന്റേയും ദേവരാജിന്റേയും. എപ്പോഴും പരസ്പരം വഴക്കിടുന്ന ഉള്ളിലെ സ്‌നേഹം പുറത്തുപ്രകടിപ്പിക്കാനറിയാത്ത, പല തരത്തിലുള്ള സംഘര്‍ഷങ്ങളിലൂടെ ഒരേസമയം കടന്നുപോകുന്ന ടിപ്പിക്കല്‍ ചേട്ടാനുജന്‍മാര്‍.

സ്‌ക്രീനില്‍ രണ്ടുപേരും മത്സരിച്ച് അഭിനയിക്കുക കൂടി ചെയ്തതോടെ വാഴ 2 തൂക്കിയ രണ്ട് കഥാപാത്രങ്ങായി സജിനും അജിനും മാറി.

സജിനേയും അജിനേയും പോലെ തന്നെ വീട്ടിലും തങ്ങള്‍ രണ്ട് ആണ്‍കുട്ടികളാണെന്നും വാഴയില്‍ താനാണ് ചേട്ടനെങ്കില്‍ റിയല്‍ ലൈഫില്‍ തനിക്ക് ഒര്ു ചേട്ടനാണ് ഉള്ളതെന്ന് ദേവരാജ് പറയുന്നു.

ദേവരാജ്, വാഴ 2ല്‍ നിന്നുള്ള രംഗം Photo: Screen Grab/PVR

താനും ചേട്ടനും റിയല്‍ ലൈഫില്‍ ഉണ്ടാക്കിയ അടിയുടെ പത്തിലൊന്നേ വാഴയിലുള്ളൂവെന്നും ഷൂട്ടിങ് സമയത്ത് അക്കാര്യം താന്‍ ചേട്ടനോട് പറഞ്ഞിരുന്നെന്നും ദേവരാജ് പറയുന്നു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദേവരാജ്.

‘ നമ്മുടെ പഴയ പരിപാടികളുടെ ചെറിയ ഒരു പതിപ്പ് ഇതിലുണ്ട്. അത് ഞാന്‍ ചേട്ടനെ ഫോണ്‍ ചെയ്യുമ്പോള്‍ പറയുമായിരുന്നു. ഞാനും ചേട്ടനും ചെറുപ്പത്തില്‍ ഉണ്ടാക്കിയ അടിയുടെ പത്തിലൊന്നേ ഇതിലുള്ളൂ. അത് വേറെ ലെവലായിരുന്നു. നാട് മുഴുവന്‍ ഫേമസായ രീതിയിലുള്ള വഴക്കായിരുന്നു ഞങ്ങളുടേത്.

ബോയ്‌സ് സ്റ്റഫ് എന്നൊക്കെ പറയാം. ചേട്ടനും അനിയനുമാകുന്ന സമയത്ത് അങ്ങനെയാണല്ലോ. മൂന്ന് വയസിന്റെ വ്യത്യാസമാണ് ഞങ്ങള്‍ തമ്മില്‍. അപ്പോള്‍ വേറെ രീതിയിലുള്ള അടിയായിരിക്കും. പരിക്കൊക്കെ ഓരോ രീതിയിലായിരിക്കും. വീട്ടിലും പുറത്തുമൊക്കെ അടി തന്നെ.

ദേവരാജ്, അജിന്‍, വാഴ 2ല്‍ നിന്നുള്ള രംഗം Photo: Screen Grab/PVR

എല്ലായിടത്തും ഒരുമിച്ചാണല്ലോ. അതൊക്കെ ഈ സിനിമ കണ്ടപ്പോള്‍ ഒന്നുകൂടി ഓര്‍ത്തു. പിന്നെ അജിന്‍. അവന്‍ എല്ലാ ദിവസവും വിളിക്കും. എവിടാ ഡാ എന്ന് ചോദിക്കും. അവനുമായി നല്ല കണക്ടഡായി. ശബരിയായാലും എയ്ഞ്ചല്‍ ആയാലും ഫാമിലി പോലെ കണക്ഷനായി. അത് ഭയങ്കര മൊമെന്റായിരുന്നു. അജിനെ ഒരു ബ്രദര്‍ പോലെ തന്നെയായി. പുതിയ കുറേ ആള്‍ക്കാരെ കിട്ടി,’ ദേവരാജ് പറഞ്ഞു.

വാഴ 2 വിന്റെ ഷൂട്ട് അങ്ങനെ സ്ട്രസ് ഫുള്‍ ഒന്നും ആയിരുന്നില്ലെന്നും എന്‍ട്രി സീന്‍ തന്നെയായിരുന്നു ആദ്യ ഷോട്ടായി എടുത്തതെന്നും ദേവരാജ് പറഞ്ഞു.

കയ്യൊക്കെ മടക്കി കാതിലൊക്കെ ഇട്ടാണ് ആദ്യ ഷോട്ട് എടുക്കാനായി വന്നതെന്നും എന്നാല്‍ എന്നെ കണ്ടതോടെ ഇതല്ല പരിപാടി എന്ന് സവിന്‍ ചേട്ടന്‍ പറഞ്ഞെന്നും ദേവരാജ് പറയുന്നു. കുടുംബം നോക്കുന്ന, പഠിക്കുന്ന ഒരാളാണ് സജിന്‍. ബട്ടണ്‍സൊക്കെ ഇട്ട് നോര്‍മല്‍ ആയി വന്നാല്‍ മതിയെന്ന് പറഞ്ഞു. അതോടെ കഥാപാത്രത്തെ പിടികിട്ടി.

മണി ചേട്ടന്റെ പാട്ടിന്റെ ബാക്ക് ഗ്രൗണ്ടില്‍ ആണ് എന്റെ വരവ് എന്നൊന്നും അറിയില്ലായിരുന്നു. അത് തിയേറ്ററില്‍ വല്ലാത്തൊരു ഹൈ മൊമെന്റായിരുന്നു,’ ദേവരാജ് പറഞ്ഞു.

Content Highlight: Actor Devaraj about Vazha 2 and His Life Original Brother

Latest Stories

We use cookies to give you the best possible experience. Learn more