റൊമാന്റിക് കോമഡി ത്രില്ലർ ഴോണറിൽ ബഹുൽ കല്യാൺ തിരക്കഥ എഴുതി ഉബൈനി സംവിധാനംചെയ്ത സിനിമയാണ് ശുക്രൻ. ബിബിൻ ജോർജ്, ചന്തുനാഥ്, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്രകഥാപാത്രണങ്ങളിലെത്തുന്ന ശുക്രൻ പുതുവർഷത്തിൽ തന്നെ തീയേറ്ററുകളിൽ റിലീസ് ചെയ്യും.
കൂടൽ Official Poster,Photo: IMDb
കളികൂട്ടുക്കാരായ രണ്ട് സുഹൃത്തുക്കളുടെ കഥപറയുന്ന ചിത്രമാണ് ശുക്രൻ. നന്ദു എന്ന കഥാപാത്രമായാണ് ബിബിൻ ജോർജ് സിനിമയിൽ എത്തുന്നത്.
ജീവിതത്തിൽ താൻ ഒരുപാട് ട്രോളുകളിലൂടെയും പരിഹാസങ്ങളിലൂടെയും കടന്നു പോയ വ്യക്തിയാണ്. അതൊന്നും തന്നെ ബാധിക്കില്ലെന്നും ബിബിൻ പറഞ്ഞിരുന്നു.
പക്രു ചേട്ടൻ തന്റെ മുന്നിലെ വലിയ ഒരു ഉദാഹരണമായിരുന്നെന്നും ഇപ്പോൾ തന്റെ ഹീറോ പക്രുചേട്ടൻ ആണെന്നും പറയുകയാണ് ബിബിൻ ജോർജ്.
ഫിലിംബീറ്റ് മലയാളത്തിന് നലകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ജീവിതത്തിൽ ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങിയ ആളാണ് ഞാൻ. ചാർലീ ബാർലി ട്രോളുകൾ കണ്ടിട്ട് വിഷമം തോന്നിയില്ലേ എന്ന് പലരും ചോദിച്ചു. ഞാൻ അവരോടൊക്കെ നന്ദി പറയുകയാണ്. കാരണം ഒരു നടനായി എന്നെ പ്രേക്ഷകർ അംഗീകരിച്ചതുകൊണ്ടല്ലേ ട്രോളുകളിൽ ഞാൻ ഇടംപിടിച്ചത്. ഇതിലും വലിയ പരിഹാസങ്ങളും ട്രോളുകളും ഏറ്റുവാങ്ങിയ വ്യക്തിയാണ് ഞാൻ. ഇതൊന്നും എന്നെ ബാധിക്കില്ല.
ഞാനെന്നും ഒരു ഹീറോ ആയി കാണുന്ന വ്യക്തി അത് പക്രു ചേട്ടൻ ആണ്. എനിക്ക് പക്രു ചേട്ടനേക്കാൾ കുറെ കാര്യങ്ങൾ ചെയ്യാൻ കഴിയും. എന്നാലും പക്രു ചേട്ടൻ സംസാരിക്കുന്ന രീതിയും അദ്ദേഹത്തിന്റെ കോൺഫിഡൻസും വളരെ വലുതാണ്,’ ബിബിൻ ജോർജ് പറഞ്ഞു.
താൻ സിനിമയിൽ വരാൻ കാരണം പക്രുച്ചേട്ടനെയെല്ലാം കണ്ടിട്ടാണെന്നും അദ്ദേഹം പറഞ്ഞു. അടിയും ഡാൻസും എല്ലാം ചെയ്യാൻ കഴിയുന്ന ഒരു നടനായി മാറണമെന്നാണ് തനിക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Actor Bibin George talk about Actor Pakru