| Saturday, 6th March 2021, 4:23 pm

അച്ഛനാകുന്നു എന്നറിഞ്ഞപ്പോള്‍ ആദ്യം ഞാനൊന്നു നടുങ്ങി, സിനിമയില്‍ കാണുന്ന പോലെയായിരുന്നില്ല: ബാലു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അച്ഛനമ്മമാരാകാന്‍ പോകുന്നതിന്റെ ആകാംഷയിലും സന്തോഷത്തിലുമാണ് നടന്‍ ബാലു വര്‍ഗീസും ഭാര്യ എലീനയും. ഏറെ നാളായി അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരാകുന്നത്.

ഇപ്പോള്‍ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് ഇരുവരും പറയുന്നു. അച്ഛനാകുന്നു എന്നറിഞ്ഞപ്പോള്‍ താന്‍ ആദ്യം ഒന്ന് നടുങ്ങിയെന്നും സിനിമയില്‍ കാണുന്ന പോലെയൊന്നും ആയിരുന്നില്ലെന്നുമാണ് ബാലു പറയുന്നത്.’ അച്ഛനാകുന്നു എന്നറിഞ്ഞപ്പോള്‍ ആദ്യം ഞാനൊന്നു നടുങ്ങി. സിനിമയില്‍ കാണുന്ന പോലെയായിരുന്നില്ല. ഒരു ഞെട്ടലില്‍ കുറച്ചു നേരം നിന്നു. ഇപ്പോള്‍ ആകാംഷയും സന്തോഷവും കൂടിക്കൂടി വരികയാണ്. ഇപ്പോള്‍ കുഞ്ഞിനെ കുറിച്ചുമാത്രമാണ് സംസാരമെന്നും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയത്തിലൂടെയാണ് തങ്ങളുടെ യാത്രയെന്നും’ ബാലു വര്‍ഗീസ് ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

പുറത്തുപോവുമ്പോള്‍ കുഞ്ഞിന് വേണ്ടിയുള്ള സാധനങ്ങള്‍ വാങ്ങുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് യാത്ര. വിവാഹശേഷം ജീവിതത്തില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഗേള്‍ഫ്രണ്ട് ഭാര്യയായി എന്നതാണ് ആകെ ഉണ്ടായ മാറ്റം. ഒരു പദവി മാറ്റം.

വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. നല്ല കഥാപാത്രം വന്നാല്‍ ഇനിയും അഭിനയിക്കും. കല്യാണം കഴിഞ്ഞ് ഇനി അഭിനയം വേണ്ട എന്നു പറയുന്ന ഭര്‍ത്താവല്ല ഞാന്‍’, ബാലു വര്‍ഗീസ് പറയുന്നു.

ഇതിനൊപ്പം ബാലു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഓപ്പറേഷന്‍ ജാവ തിയ്യേറ്ററില്‍ നിറഞ്ഞോടുന്നതിന്റെ സന്തോഷത്തിലുമാണ് ഇരുവരും. ചിത്രം മികച്ച വിജയം നേടിയതില്‍ സന്തോഷമുണ്ടെന്നും എല്ലാവരും ചിത്രത്തെ കുറിച്ച് സംസാരിക്കുന്നുണ്ടെന്നും ബാലു പറഞ്ഞു

ഓപ്പറേഷന്‍ ജാവയുടെ ഷൂട്ടിങ് നടക്കുന്ന സമയത്തായിരുന്നു ബാലുവിന്റെ വിവാഹം. കല്യാണത്തിന്റെ തലേദിവസമാണ് താന്‍ ലൊക്കേഷനില്‍ എത്തുന്നതെന്നും പിന്നെ ആറ് ദിവസത്തെ ബ്രേക്കിന് ശേഷം തിരിച്ചെത്തിയെന്നും ബാലു പറ്ഞ്ഞു.

റിലീസിനൊരുങ്ങുന്ന Tസുനാമിയാണ് ബാലുവിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. വൈദികനാകാന്‍ ആഗ്രഹിക്കുകയും സാങ്കേതിക തടസ്സങ്ങളാല്‍ കഴിയാതെ വരികയും ശേഷം ബോബി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് Tസുനാമി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highight: Actor Balu Varghese About His Life And Career

Latest Stories

We use cookies to give you the best possible experience. Learn more