മലയാള സിനിമയിലെ ഏറ്റവും നല്ല കഥപറച്ചിലുകാരെ കുറിച്ചും ഒന്നിനെ പത്താക്കി പെരുപ്പിച്ചു പറയുന്ന സിനിമയിലെ സുഹൃത്തുക്കളെ കുറിച്ചും സംസാരിക്കുകയാണ് നടന്‍ ബൈജു സന്തോഷ്. ജയറാം, മുകേഷ്, ജഗദീഷ്, മണിയന്‍പിള്ള രാജു തുടങ്ങിയവരെല്ലാം അവരവരുടെ ഏരിയയില്‍ നല്ല മിടുക്കന്മാരാണെന്നും ആരെയും മാറ്റി നിര്‍ത്താന്‍ പറ്റില്ലെന്നുമായിരുന്നു ബൈജു സന്തോഷിന്റെ മറുപടി.
ജയറാമിന്റെ ഏരിയ ആയിട്ട് എന്താണ് തോന്നിയിട്ടുള്ളത് എന്ന ചോദ്യത്തിന് ജയറാമേട്ടന്‍ പണ്ടേ അങ്ങനെയാണെന്നും പുള്ളിയുടെ നേച്ചര്‍ തന്നെ അങ്ങനെയാണെന്നുമായിരുന്നു ബൈജുവിന്റെ മറുപടി.
ജയറാം Photo: X.com
‘ഉദാഹരണത്തിന് നമ്മള്‍ ഒരു സ്ഥലത്ത് ചെന്നാല്‍ ഒരു ആയിരം പേര്‍ ഉണ്ടെങ്കില്‍ പുള്ളി പറയും പതിനായിരം പേര്‍ ഉണ്ടായിരുന്നു എന്ന്. അങ്ങനെയേ പറയുകയുള്ളൂ, എല്ലാം ഇച്ചിരി പൊലിപ്പിച്ചേ പറയുകയുള്ളൂ. അത് പുള്ളിയുടെ ഒരു രീതിയാണ്. അത് നേരിട്ട് കേള്‍ക്കാന്‍ നല്ല രസമാണ്. പിന്നെ ഈയിടെയായിട്ട് പുള്ളിയെ ഇച്ചിരി കളിയാക്കുന്നുണ്ട് ആള്‍ക്കാര്‍. എളിമ കൂടിപ്പോയി എന്ന് പറഞ്ഞ്.
ഇപ്പോള്‍ എളിമ കാണിച്ചാലും കുഴപ്പമാണ്. പണ്ടൊക്കെ എളിമയില്ല, അഹങ്കാരിയാണെന്ന് പറയുമായിരുന്നു. ഇതിപ്പോള്‍ ഇച്ചിരി എളിമ കൂടിയപ്പോഴേക്കും അതിനെ ട്രോളി കൊല്ലുകയാണ്. പക്ഷെ ഇത് ശകലം കുറച്ചാല്‍ നന്നാകും. ഞാന്‍ അത് പറയാന്‍ ഇരിക്കുകയാണ്.
മലയാളിക്ക് ഇത്രയും എളിമ കൊടുക്കരുത്. തമിഴില്‍ ഓക്കെ,’ ബൈജു പറഞ്ഞു.
ജഗദീഷ് Photo: Facebook
ജഗദീഷേട്ടന്‍ എങ്ങനെയാണെന്ന ചോദ്യത്തിന് സ്വന്തം കാര്യം നോക്കാന്‍ മിടുക്കനാണെന്നായിരുന്നു ബൈജുവിന്റെ മറുപടി. അവനവന്റെ കാര്യം അവനവന്‍ തന്നെയാണ് നോക്കേണ്ടത്. പക്ഷെ പുള്ളി കുറച്ചുകൂടി നോക്കും. എന്നെ ഞാന്‍ നന്നായിട്ട് നോക്കും എന്ന് പറഞ്ഞാല്‍ അങ്ങനെ ഇരിക്കും. അതുപോലെയാണ് ജഗദീഷേട്ടന്‍.
മനോജ് കെ. ജയന്‍ പബ്ലിക് ആയിട്ട് ഇന്റര്‍വ്യൂവില്‍ വന്നിരുന്ന് കഥ പറയുന്ന ആളല്ല. അവന് സിങ്ക് ആയിട്ടുള്ള ആളുകള്‍ വേണം. ഞാനും അവനും നല്ല സിങ്ക് ആണ്. അങ്ങനെയുള്ള ആളെ കിട്ടിക്കഴിഞ്ഞാല്‍ അവന്‍ കഥ പറയും.
പിന്നെ മുകേഷേട്ടന്‍. നടന്ന സംഭവം പുള്ളി പിക്ചറൈസ് ചെയ്യും. പുള്ളി കഥ പറയുകയാണെങ്കില്‍ നമ്മള്‍ അതിലോട്ട് അങ്ങ് ചെല്ലും. ഇങ്ങനെ ഒരു സംഭവം നടന്നതായിട്ട് നമ്മള്‍ അങ്ങ് വിശ്വസിക്കും. ആ രീതിയില്‍ അവതരിപ്പിക്കും.
ഇപ്പോള്‍ ഉള്ളവരില്‍ വിന്റേജ് ബൈജു ചേട്ടന്റെ സ്വഭാവമുള്ള കഥപറച്ചിലുകാരന്‍ ആരാണെന്ന ചോദ്യത്തിന് അത് ധ്യാനായിരിക്കുമെന്നായിരുന്നു ബൈജുവിന്റെ മറുപടി. എന്റെ ഫ്‌ളേവര്‍ ഒന്നുമല്ല, അവന്റെ ഫ്‌ളേവര്‍ ഭയങ്കരമാണ്. ഞാനൊക്കെ അതിന്റെ ഒരു അംശമേ ഉള്ളൂ,’ ബൈജു പറഞ്ഞു.
Content Highlight: Actor Baiju santhosh about actor jayaram and the Trolls