മലയാളികള്‍ക്കെന്നും അഭിമാനിക്കാവുന്ന താരങ്ങളിലൊരാളാണ് ഇന്ദ്രന്‍സ്. കോസ്റ്റിയൂം ഡിസൈനറായി മലയാള സിനിമയുടെ പിന്നാമ്പുറത്തെത്തിയ താരം തന്റെ ഹാസ്യം ചെയ്യാനുള്ള കഴിവിലൂടെ ക്യാമറയ്ക്ക് മുമ്പിലേക്കെത്തുകയും പിന്നീട് ട്രാക്ക് മാറ്റി സീരിയസ് വേഷങ്ങളില്‍ സജീവമാകുകയുമായിരുന്നു. ഏവരെയും അമ്പരപ്പിച്ചുകൊണ്ടാണ് സീരിയസ് വേഷങ്ങളിലേക്ക് താരം ഇടയ്ക്ക് ട്രാക്ക് മാറ്റിയത്. ഇന്ദ്രന്‍സിലെ കലാകാരന്റെ പൊട്ടന്‍ഷ്യല്‍ വെളിപ്പെടുത്തുന്നതായിരുന്നു സമീപകാലത്ത് പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം.
മലയാളികളെ തന്റെ പ്രകടനത്തിലൂടെ അമ്പരപ്പിച്ച ഇന്ദ്രന്‍സ് കഴിഞ്ഞ മാസം പുറത്തിറങ്ങിയ സൂര്യ ചിത്രം കറുപ്പിലൂടെ തമിഴ് പ്രേക്ഷകര്‍ക്കും താനാരാണെന്ന് മനസിലാക്കി നല്‍കിയിരുന്നു. ചിത്രത്തിലെ ഇമോഷണല്‍ രംഗങ്ങളിലൂടെ പ്രേക്ഷകരിലേക്ക് കഥയുടെ ആഴം എത്തിക്കുന്നതില്‍ ഇന്ദ്രന്‍സ് എന്ന നടന്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. പിന്നാലെ താരത്തെ പ്രശംസിച്ച് സൂപ്പര്‍ താരം സൂര്യയടക്കം ഒട്ടനവധി പേര്‍ രംഗത്തെത്തിയിരുന്നു.
കറുപ്പ്. Photo: X.com
ഇപ്പോഴിതാ തമിഴ് നടന്‍ ആര്യ ഇന്ദ്രന്‍സിന് തമിഴ്‌നാട്ടിലുള്ള സ്വീകാര്യതയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. താരത്തിന്റെ പുതിയ ചിത്രമായ അനന്തന്‍ കാടുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു താരം. ചിത്രത്തില്‍ ഇന്ദ്രന്‍സും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
‘ഇന്ദ്രന്‍സ് സാര്‍ കറുപ്പില്‍ ഭയങ്കര സൂപ്പറായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ അനന്തന്‍ കാട് എന്ന ചിത്രം ഡബ്ബ് ചെയ്തിട്ടാണ് റിലീസ് ചെയ്യുന്നത്. അവരെല്ലാം പറയുന്നത് ഇന്ദ്രന്‍സേട്ടന്റെ നിറയെ പോര്‍ഷന്‍സ് ചിത്രത്തിന്റെ ട്രെയ്‌ലറില്‍ ഉള്‍പെടുത്താനാണ്. അത്തരത്തില്‍ ഒരു ഡിമാന്‍ഡ് അവരില്‍ നിന്നും വന്നു. അത്രയ്ക്കും ഫേമസ് ആണ് അദ്ദേഹം അവിടെ.
അനന്തന്‍ കാട്. Photo: Book My Show
ഓഡിയന്‍സിന് ഇന്ദ്രന്‍സേട്ടനെ തമിഴില്‍ ഇനിയും കാണണം എന്ന ഒരു ഫീല്‍ ഉണ്ട്. അതിനാല്‍ തന്നെ അദ്ദേഹം അഭിനയിച്ചത് ചിത്രത്തിന് വലിയ പ്ലസ് ആണ്. വളരെ ഇന്റെന്‍സ് ആയി ചെയ്യേണ്ട ഒരു കഥാപാത്രത്തെയാണ് അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രം തമിഴില്‍ ചിത്രം ഇറങ്ങുമ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നും അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് ശ്രദ്ധിക്കപ്പെടുമെന്നാണ് വിശ്വസിക്കുന്നത്,’ആര്യ പറഞ്ഞു.
Content Highlight: Actor Arya talks about demand for Actor Indrans after karuppu movie