| Wednesday, 18th November 2026, 7:58 am

ആ സിനിമയിൽ ഞാനൊരു ഡയറക്ടർ മെറ്റീരിയൽ മാത്രമായിരുന്നു; ഈ കൊച്ച് ചെയ്യുമോ എന്നുള്ള രീതിയിലാണ് അവരെന്നെ നോക്കിയത്: അനുശ്രീ

അനുപമ കെ. സീത

ഡയമണ്ട് നെക്ലെയ്‌സ് എന്ന സിനിമയിൽ സിനിമയുടെ സംവിധായകനായ ലാൽ ജോസ് പറഞ്ഞത് മാത്രം കേട്ടാണ് താൻ അഭിനയിച്ചതെന്നും തന്റെ ആദ്യ സിനിമയായത് കൊണ്ട് തന്നെ അന്ന് അഭിനയിക്കാൻ  അറിയില്ലായിരുന്നുവെന്നും പറയുകയാണ് നടി അനുശ്രീ. എന്താണ് വേണ്ടതെന്ന് പറഞ്ഞ് സംവിധായകൻ തന്നെക്കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു.

‘ലാൽ ജോസ് സാർ പറഞ്ഞത് അതേപോലെ ചെയ്തു എന്നതാണ് ഞാൻ അതിൽ ചെയ്തിട്ടുള്ളത്. കാരണം അന്ന് ആ ഒരു ക്യാരക്ടറിലേക്ക് ഇറങ്ങാനോ അതിനെപ്പറ്റി പഠിക്കാനോ ഒന്നും അറിയില്ല. ആദ്യത്തെ സിനിമയാണ്. ഞാൻ ശരിക്കും അതിലൊരു ഡയറക്ടർ മെറ്റീരിയൽ മാത്രമായിരുന്നു. എനിക്ക് ഇതാണ് വേണ്ടതെന്ന് പറഞ്ഞ് അദ്ദേഹം കറക്റ്റായി ചെയ്യിപ്പിച്ചു.

ഇവിടെ അത് ചെയ്യൂ ഇവിടെ ഇത് ചെയ്യൂ എന്ന് പറഞ്ഞ ഒരു ടീച്ചറും കുട്ടിയും സംഭവം തന്നെയാണ് ഞാൻ അതിൽ ചെയ്തിട്ടുള്ളത്. ആ സിനിമയുടെ സെറ്റിൽ ഞാൻ ചെല്ലുമ്പോൾ വേറെ ആർക്കും എന്നെ അറിയില്ല. ലാൽ ജോസ് സാറിന്റെ മാത്രം തീരുമാനത്തിലാണ് ഞാൻ അതിൽ ഇൻ ആകുന്നത്,’അനുശ്രീ വ്യക്തമാക്കി.

ദുബൈലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളെന്നും ആർക്കും തന്നെ അറിയാത്തതുകൊണ്ട് തന്നെ സിനിമയുടെ സ്ക്രിപ്റ്റ് റൈറ്റർ ഉൾപ്പടെ ക്യാമറാമാനൊക്കെ താൻ പെർഫോം ചെയ്യുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു. എന്നാൽ ആദ്യ ഷോട്ടിൽ തന്നെ തന്റെ പെർഫോമൻസിൽ അവർ ഓക്കെയായെന്നും താരം വ്യക്തമാക്കി.

ഡയമണ്ട് നെക്ലെയ്‌സ്.Photo. Screen Grab/ Youtube.com

‘ദുബൈലാണ് എന്റെ ഫസ്റ്റ് ഷെഡ്യൂൾ. അവിടെ ചെന്ന് ഞാൻ ചെയ്തില്ലെങ്കിൽ എന്നെ പറഞ്ഞു വിടുമോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. ഞാൻ അവിടെ ചെല്ലുമ്പോൾ സിനിമയുടെ ക്യാമറാമാൻ സമീർ താഹിർ ആണെങ്കിലും സ്ക്രിപ്റ്റ് എഴുതിയ ഇക്ബാൽ കുറ്റിപ്പുറം ആണെങ്കിലും ഇവരെല്ലാം എന്നെ ഇങ്ങനെ ഈ കൊച്ച് ചെയ്യുമോ എന്നുള്ള ഒരു സംഭവത്തിലാണ് നോക്കിയത്. എന്നോടും ലാൽ ജോസ് സാറും പറയുന്നുണ്ട് ‘അനു എന്റെ മാത്രം ഇതിലാണ് ഞാൻ നിന്നെ കൊണ്ടുവന്നിട്ടുള്ളത്’ എന്ന്.

സിനിമയിലുള്ള എന്റെ ഫസ്റ്റ് ഷോട്ട് ഞാൻ അരുണിന്റെ വൈഫായിട്ട് എസ്കലേറ്റർ ഇറങ്ങി ദുബായ് എയർപോർട്ടിൽ ചെല്ലുന്നതാണ്. അതിൽ നിന്ന് അവർ ജഡ്ജ് ചെയ്യും, എന്നെ കലാമണ്ഡലം രാജശ്രീയായിട്ട് എടുക്കാൻ പറ്റുമോ ഇല്ലയോ എന്നുള്ളത്. അതുകൊണ്ട് തന്നെ ആ ഒരു പ്രഷർ എനിക്ക് ഉണ്ടായിരുന്നെങ്കിലും അതിന്റെ ഡെപ്ത് അറിയാത്തതുകൊണ്ട് അത്രത്തോളം ഉണ്ടായിരുന്നില്ല. പക്ഷേ ആ ഷോട്ട് കഴിഞ്ഞപ്പോഴത്തേക്കും എന്റെ അടുത്ത് വന്ന് സമീറേട്ടനും ഇക്ബാൽ സാറും എനിക്ക് ഷേക്ക് ഹാൻഡ് തന്നു,’ അനുശ്രീ പറഞ്ഞു.

Content Highlight: Actor Anusree talks about her first movie experience

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more