| Friday, 14th August 2026, 4:36 pm

എമ്പുരാന്റെ ലൊക്കേഷനില്‍ വലിയ പ്രഷറിലായിരുന്നു, അത്രയും ടെന്‍ഷനടിച്ചു; രാജുവേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യുക സംഭവമാണ്: ആശിഷ്

ആര്യ.പി

എമ്പുരാന്‍ സിനിമയില്‍ വര്‍ക്ക് ചെയ്തത് തുടക്കം സിനിമയില്‍ തന്നെ ഏറെ സഹായിച്ചെന്ന് പറയുകയാണ് നടന്‍ ആശിഷ് ആന്റണി. എമ്പുരാന്റെ സെറ്റ് ഒരു സംഭവം തന്നെയായിരുന്നെന്നും ഭയങ്കര ടെന്‍ഷന്‍ തന്ന സെറ്റായിരുന്നെന്നും ആശിഷ് പറയുന്നു. ആ സിനിമയില്‍ വര്‍ക്ക് ചെയ്തവരെല്ലാം ഹൈ പ്രൊഫൈലുകളായിരുന്നു. അതിന്റേതായ പ്രഷര്‍ ഉണ്ടായിരുന്നെന്നും ജൂഡ് പറയുന്നു. ദി ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആശിഷ് ജോ ആന്റണി.

‘എമ്പുരാനിലെ എക്‌സ്പീരിയന്‍സ് എന്നെ ഭയങ്കരമായിട്ട് ഹെല്‍പ്പ് ചെയ്തിട്ടുണ്ട്. കാരണം ആ സെറ്റ് എന്ന് പറഞ്ഞാല്‍ ഭയങ്കര ടെന്‍ഷന്‍ തന്ന ഒരു ലൊക്കേഷന്‍ ആയിരുന്നു. രാജുവേട്ടന്റെ (പൃഥ്വിരാജ്) കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റുക എന്ന് പറയുന്നത് തന്നെ ഭയങ്കര സംഭവമാണ്,

ആന്‍ഡ് ഹി ഈസ് വെരി പ്രൊഫഷണല്‍. അപ്പോള്‍ അവിടുത്തെ ആ ഒരു ടെന്‍ഷന്‍ ഒന്ന് വേറെ തന്നെയാണ്. അത്രമാത്രം പ്രഷര്‍ ഉള്ള ഒരു സെറ്റും ലൊക്കേഷനും ആയിരുന്നു.

ആ സിനിമയില്‍ എനിക്ക് കുഞ്ഞു റോള്‍ ചെയ്യാന്‍ പറ്റിയത് തന്നെ ഭയങ്കര ഭാഗ്യമായാണ് കരുതുന്നത്. പിന്നെ അവിടുന്ന് കിട്ടിയ എക്‌സ്പീരിയന്‍സ് ആണ് ഞാന്‍ തുടക്കത്തിലേക്ക് കൊണ്ടുവന്നത്. അത് തന്നെ ഭയങ്കരമായിട്ട് ഹെല്‍പ്പ് ചെയ്തു. അതുകൊണ്ടായിരിക്കാം ആദ്യം ടെന്‍ഷന്‍ ഉണ്ടായെങ്കിലും പിന്നീട് ആ ഒരു ഫ്‌ലോയില്‍ വരാന്‍ എനിക്കായത്. പിന്നെ ഡയറക്ടര്‍ ജൂഡേട്ടനും ഭയങ്കര ഹെല്‍പ്പ് ചെയ്തു.

‘എമ്പുരാനില്‍ നമ്മുടെ ടീമില്‍ കുറെ ആള്‍ക്കാര്‍ ഉണ്ടായിരുന്നു. പ്രൊഡക്ഷന്റെ സൈഡ് ആയാലും സെറ്റില്‍ വര്‍ക്ക് ചെയ്യുന്നവരായാലും ഡി.ഒ.പി, ക്യാമറമാന്‍, അസിസ്റ്റന്‍സ് എല്ലാവരും ഭയങ്കര ഹൈ പ്രൊഫൈലാണ്. പിന്നെ രാജവേട്ടന്റെ ആ ഒരു പ്ലാനിങ്ങില്‍ കാര്യങ്ങള്‍ നടക്കുമ്പോള്‍ തന്നെ ഭയങ്കര സംഭവമായിരുന്നു.

അതില്‍ നിന്നും വ്യത്യസ്തമായിരുന്നു തുടക്കത്തിലെ സെറ്റ്. തുടക്കത്തില്‍ കുറച്ചുകൂടി ഒരു ഫാമിലി കണക്ടഡ് ആയിട്ട് തോന്നി. പിന്നെ ജൂഡേട്ടനുമായിട്ട് (ഡയറക്ടര്‍ ജൂഡ് ആന്റണി ജോസഫ്) ഓള്‍റെഡി ഞാന്‍ മുന്‍പേ കണ്ട് ഞങ്ങള്‍ സംസാരിച്ച് ആ ഒരു വൈബ് സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു

ലൊക്കേഷനില്‍ കയറുമ്പോള്‍ തന്നെ ആ ഒരു കംഫര്‍ട്ട് ഉണ്ടായി. എനിക്ക് തോന്നുന്നു അത് ഭയങ്കര ഇമ്പോര്‍ട്ടന്റ് ആയിരുന്നു എന്ന്,’ ആശിഷ് പറഞ്ഞു.

തുടക്കത്തിലെ ഡയലോഗ് ഇല്ലാത്ത വില്ലന്‍ കഥാപാത്രം ചെയ്തതിനെക്കുറിച്ചും അഭിമുഖത്തില്‍ ആശിഷ് സംസാരിച്ചു. ‘ആദ്യം തന്നെ ഈ ക്യാരക്ടറും സ്‌ക്രിപ്റ്റും കേട്ടപ്പോള്‍ എന്നെ അട്രാക്ട് ചെയ്ത ഫാക്ടര്‍ ഇതായിരുന്നു. കാരണം എനിക്കിത് യുണീക്ക് ആയി തോന്നി. ഇത് ഫുള്‍ ഓഫ് ചാലഞ്ചിങ് ആയിരിക്കുമോ ഇല്ലയോ എന്നൊരു തോന്നലുണ്ടായിരുന്നു. പിന്നെ മായചേച്ചിയുടെ പടം, വില്ലന്‍ കഥാപാത്രം എന്നതൊക്കെ എന്നെ അട്രാക്ട് ചെയ്തു,’ ആശിഷ് പറഞ്ഞു.

Content Highlight: Actor Aashish Antony about Empuraan and Prithviraj

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more