| Wednesday, 1st October 2025, 6:11 pm

ശബ്ദരേഖ വിവാദത്തിൽ നടപടി; ഡി. വൈ. എഫ്. ഐ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ശരത് പ്രസാദിനെ പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂർ: ശബ്ദരേഖ വിവാദത്തിൽ തൃശൂർ ഡി. വൈ. എഫ്.ഐ ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും ജില്ലാ കമ്മിറ്റിയംഗത്വത്തിൽ നിന്നും ശരത് പ്രസാദിനെ പുറത്താക്കി. നിലവിലെ ട്രഷറർ റോസൽ രാജാണ് പുതിയ ജില്ലാ സെക്രട്ടറി.

സി.പി.ഐ.എം ജില്ലാ സെക്രട്ടറി അംഗം കെ.കെ രാമചന്ദ്രൻ ,ഡി. വൈ. എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ആർ. രാഹുൽ ഉൾപ്പടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ശബ്ദരേഖ വിവാദത്തിൽ തൃശ്ശൂർ ഡി.വൈ. എഫ്. ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിനെ നേരത്തെ സസ്‌പെൻഷൻ ചെയ്തിരുന്നു. എ. സി മൊയ്തീനും എം. കെ കണ്ണനുമെതിരായ ശബ്ദരേഖ വിവാദത്തിലായിരുന്നു നടപടി.

ഈ സാഹചര്യത്തിലാണ് സ്ഥാനങ്ങളിൽ നിന്നും ശരത് പ്രസാദിനെ പുറത്താക്കിക്കൊണ്ടുള്ള നടപടി വരുന്നത്.

മുതിർന്ന നേതാക്കൾക്കെതിരായ സാമ്പത്തിക ആരോപണത്തിലെ വിവാദങ്ങളെ തുടർന്നുള്ള ശരത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു.

എ. സി മൊയ്തീനും എം. കെ കണ്ണനുമടക്കമുള്ള സി.പി.ഐ.എമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗങ്ങളും മുതിർന്ന നേതാക്കളും രാഷ്ട്രീയ പ്രവർത്തനത്തെ ധന സമ്പാദനത്തിനായി ഉപയോഗിച്ചു എന്നായിരുന്നു ശരത് പ്രസാദിന്റെ ആരോപണം.

തന്റെ പേരില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിന്റെ ആധികാരികത ദുരൂഹമാണെന്നും ഇതിന് പിന്നില്‍ പാര്‍ട്ടി വിരുദ്ധരുടെ ഗൂഢാലോചനയാണെന്നും ശരത്പ്രസാദ് ആരോപിച്ചിരുന്നു.

സി.പി.ഐ.എം നേതാക്കള്‍ക്കോ പാര്‍ട്ടിക്കോ എതിരെയോ ഓഡിയോ ക്ലിപ്പില്‍ പറയുന്നതുപോലെ ഒരു അഭിപ്രായവും തനിക്കില്ലെന്നും, താനേറെ ബഹുമാനിക്കുന്നവരാണ് പാര്‍ട്ടിയിലെ നേതാക്കളെന്നും ശരത് പ്രസാദ് പറഞ്ഞിരുന്നു.

Content Highlight: Action taken in audio recording controversy; D. Y. FI removes Sharat Prasad from the post of district president

We use cookies to give you the best possible experience. Learn more