| Friday, 30th October 2026, 4:10 pm

നസ്രിയ എപ്പോഴും ഫണ്ണാണ്, അടുത്തറിഞ്ഞപ്പോള്‍ നസ്‌ലെനും അങ്ങനെ തന്നെ; അനുഭവം പങ്കുവെച്ച് ആക്ഷന്‍ കൊറിയോഗ്രാഫര്‍ ചേതന്‍ ഡിസൂസ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളും തമിഴരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സീന്‍. ആവേശത്തിന് ശേഷം സംവിധായകന്റെ അടുത്ത ചിത്രം ഏതായിരിക്കുമെന്ന് കാത്തുനിന്നവര്‍ക്ക് മുമ്പിലേക്കാണ് സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സീന്‍ പ്രഖ്യാപിച്ചത്. സൂര്യയും പങ്കാളി ജ്യോതികയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഴഗരം സ്റ്റുഡിയോസിന്റെ ബാനറിലാണ് ഒരുക്കിയിട്ടുള്ളത്.

ഒരു കംപ്ലീറ്റ് തമിഴ് ചിത്രമായി ഒരുക്കിയ സീനില്‍ ഒട്ടനവധി മലയാളി അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും ഭാഗമാകുന്നുണ്ട്. ചിത്രത്തില്‍ സൂര്യയുടെ നായികയായി വേഷമിടുന്നത് നസ്രിയയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം തമിഴിലേക്ക് തിരിച്ചെത്തുന്നത്. അതേസമയം മലയാളത്തിലെ യുവതാരം നസ്ലെന്‍ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സീനിനുണ്ട്. സൂര്യ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ വില്ലനായാണ് താരം വേഷമിടുന്നത്.

സീന്‍. Photo: X.com

സൂര്യ പൊലീസ് വേഷത്തിലെത്തുമ്പോള്‍ നസ് ലെന്റെ വില്ലന്‍ വേഷം എങ്ങനെയായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തില്‍ നസ് ലെനൊപ്പം വര്‍ക്ക് ചെയ്തപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ ചേതന്‍ ഡിസൂസ.

‘ജിത്തുവിനൊപ്പം കാര്യങ്ങള്‍ ഡിസ്‌കസ് ചെയ്ത് നല്ല വൈബിലാണ് വര്‍ക്ക് ചെയ്യാറുള്ളത്. പരസ്പരം ഞങ്ങള്‍ ചേട്ടാ എന്നാണ് വിളിക്കുക. ആവേശത്തില്‍ ഒന്നിച്ച് വര്‍ക്ക് ചെയ്തത് കൊണ്ട് തന്നെ പുതിയ ഒരു ടീമിനൊപ്പം വര്‍ക്ക് ചെയ്യുന്ന പോലെ തോന്നിയിട്ടില്ല. നസ്രിയ എപ്പോഴും ഫണ്ണാണ്. നസ് ലെനും അങ്ങനെ തന്നെയാണ്. തുടക്കത്തില്‍ ഇവരെല്ലാം എങ്ങനെയാണ് എന്ന് എനിക്കറിയില്ലായിരുന്നു. സൂര്യ സാര്‍ സീനിയര്‍ ആയതുകൊണ്ട് അദ്ദേഹം സെറ്റില്‍ സീരിയസായിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷേ അദ്ദേഹവും ഞങ്ങളുടെ കൂട്ടത്തിലൊരാളായി പെട്ടെന്ന് മാറുകയായിരുന്നു,’ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ചേതന്‍ പറഞ്ഞു.

സീന്‍. Photo: X.com

ശ്രീഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേര്‍ന്നാണ് ചിത്രം കേരളത്തില്‍ റിലീസിനെത്തിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ജയിലര്‍ 2 കേരളത്തില്‍ നിന്നും 75 കോടിയോളം നേടിയ സാഹചര്യത്തില്‍ മലയാളികള്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ച ചിത്രത്തിന് പോസിറ്റീവ് ലഭിച്ചാല്‍ നൂറ് കോടിയിലധികം കേരളത്തില്‍ നിന്നും നേടാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്ന് പലരും വിലയിരുത്തുന്നു.

Content Highlight: Action Choreographer talks about Naslen and Nazriya in Scene movie

Latest Stories

We use cookies to give you the best possible experience. Learn more