| Saturday, 27th July 2019, 9:01 am

ജിഷ്ണു പ്രണോയിയുടെ ചിത്രം ഉള്ള വെല്‍കം കാര്‍ഡ്; അഞ്ച് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്ത് നെഹ്‌റു കോളേജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്:ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ കോളേജിലെക്ക് സ്വാഗതം ചെയ്ത് ജിഷ്ണു പ്രണോയിയുടെ ചിത്രമടക്കമുള്ള വെല്‍കം കാര്‍ഡും മധുരവും വിതരണം ചെയ്ത അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികാര നടപടിയുമായി പാമ്പാടി നെഹ്‌റു കോളേജ്.

എസ്എഫ്ഐ പ്രവര്‍ത്തകരായ അരുണ്‍ നാരായണന്‍, കിരണ്‍ നാരായണന്‍, ഗോവര്‍ധന്‍, ശ്രീരാജ് കെ, പ്രണവ് കൃഷ്ണന്‍ എന്നീ വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

പഠിപ്പിച്ചുകൊണ്ടിരിക്കെ ക്ലാസില്‍ അതിക്രമിച്ചു കയറി അധ്യാപകരോട് കയര്‍ത്തു എന്നാണ് സസ്‌പെന്‍ഷന്റെ കാരണമായി ഉത്തരവില്‍ പറയുന്നത്. അതേ സമയം ഇന്റര്‍വെല്‍ സമയത്താണ് വെല്‍കം കാര്‍ഡും മധുരവും വിതരണം ചെയ്തതെന്ന് അധ്യാപകന്‍ സമ്മതിക്കുന്ന ഓഡിയോ ക്ലിപ്പ് വിദ്യാര്‍ത്ഥികള്‍ പുറത്ത് വിട്ടിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more