ന്യൂദല്‍ഹി: ദല്‍ഹിയിലെ മുകുന്ദ്പൂരില്‍ 20 വയസുകാരിക്ക് നേരെ ആസിഡ് ആക്രമണം. അശോക് വിഹാറിലെ ലക്ഷ്മിഭായ് കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ആക്രമണത്തിന് ഇരയായത്. മൂന്ന് യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു.
ജിതേന്ദര്‍, ഇഷാന്‍, അര്‍മാന്‍ എന്നിവരാണ് പെണ്‍കുട്ടിയ്ക്ക് നേരെ ആസിഡ് ഒഴിച്ചത്. ഇവര്‍ക്കെതിരെ ബി.എന്‍.എസ് വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
പെണ്‍കുട്ടിയും ജിതേന്ദറും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ആസിഡ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
കോളേജിലേക്ക് നടന്നുപോകുകയിരുന്ന പെണ്‍കുട്ടിയ്ക്ക് നേരെ ബൈക്കിലെത്തിയ യുവാക്കള്‍ ആസിഡ് ഒഴിക്കുകയായിരുന്നു.
ആക്രമണത്തിന് ശേഷം പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ഒഴിക്കുന്നത് ആസിഡാണെന്ന് മനസിലാക്കിയതോടെ മുഖം കൈകൊണ്ട് മറയ്ക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കൈകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പെണ്‍കുട്ടി നിലവില്‍ ദീപ് ചന്ദ് ബന്ധു ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയെ അയല്‍വാസിയാണ്.
Content Highlighht: Acid attack on student in Delhi; hands seriously injured