| Friday, 21st February 2014, 11:30 am

ഏസര്‍ ലിക്വിഡ് E3യും ലിക്വിഡ് Z4 ഉം പുറത്തിറക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]ഏസര്‍ ഇന്നലെ  ലിക്വിഡ് ഇ ത്രീ, ലിക്വിഡ് സെഡ് ത്രീ എന്നീ രണ്ട് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കി.

മിഡ്‌റേഞ്ച് സ്മാര്‍ട്‌ഫോണ്‍ ആയ ലിക്വിഡ് ഇ ത്രീയ്ക്ക് എകദേശം 17,000രൂപ വരും.

ബഡ്ജറ്റ് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണായ ലിക്വിഡ് സെഡ് 4 ന് ഏതാണ്ട് 8500 രൂപയോളം വരും.

ഏപ്രിലോട് കൂടി ഇരുഫോണുകളും യൂറോപ്യന്‍  വിപണിയില്‍ ലഭ്യമായിത്തുടങ്ങും.

ഇരുഡിവൈസുകളിലും സപ്പോര്‍ട്ട് ചെയ്യുന്ന സിം കാര്‍ഡിനെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല.രണ്ട് ഫോണുകളും ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീനിലാണ് പ്രവര്‍ത്തിക്കുന്നത്.

720X1280 പിക്‌സെല്‍ റെസൊല്യൂഷനോട് കൂടിയ 4.7 ഇഞ്ചിന്റെ ഐ.പി.എ്‌സ് ഡിസ്‌പ്ലേയാണ്.

1.2ജി.എച്ച്.സെഡ് ക്വാഡ് കോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ വണ്‍ ജിബിയുടെ റാം ആണ് സപ്പോര്‍ട്ട് ചെയ്യുന്നത്.

എല്‍.ഇ.ഡി ഫ്‌ലാഷിനോട് കൂടിയ 13മെഗാപിക്‌സെലിന്റെ ക്യാമറ, 2 ഫ്‌ലാഷിനോട് കൂടിയ 2 മെഗാപിക്‌സെലിന്റെ ഫ്രണ്ട് ഷൂട്ടര്‍ എന്നിവയാണ് ഫോണിലെ സവിശേഷതകള്‍.

135 ഗ്രാം ഭാരമുള്ള ഫോണിന്റെ തിക്ക്‌നസ് 8.9mm ആണ്. ത്രീ-ജി, EDGE, GPRS, വൈ-ഫൈ, ബ്ലൂടൂത്ത്,ജി.പി.എസ് തുടങ്ങിയവയാണ് ഫോണിലെ കണക്ടിവിറ്റി സൗകര്യങ്ങള്‍.

ബഡ്ജറ്റ് ആന്‍ഡ്രോയ്ഡ് ഹാന്‍ഡ്‌സെറ്റ് ആയ ലിക്വിഡ് സെഡ് 4. 4 ഇഞ്ചിന്റെ ഡിസ്‌പ്ലേയോടെയാണ് വരുന്നത് .

1.3 ജി.എച്ച്.സെഡ് ഡ്യുവല്‍ കോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 512എംബിയുടെ റാം ആണുള്ളത്.

എ.ഇ.ഡി ഫ്‌ലാഷിനോട് കൂടിയ 5മെഗാപിക്‌സെലിന്റെ ക്യാമറയുള്ള ഫോണില്‍  ഫ്രണ്ട് ഫേസിംഗ് ക്യാമറയില്ല.

4ജിബിയുടെ ഇന്‍ബില്‍ട് സ്റ്റോറേജ് ആണ് ഫോണിലുള്ളത്. 9.7mm തിക്ക്‌നസിനോട് കൂടിയ ഫോണിന്റെ ഭാരം 130 ഗ്രാം ആണ്.

ത്രീ-ജി, EDGE, GPRS,വൈ-ഫൈ, ബ്ലൂടൂത്ത്, ജി.പി.എസ് തുടങ്ങിയവയാണ് ഫോണിലെ കണക്ടിവിറ്റി സൗകര്യങ്ങള്‍.

രണ്ട് സ്മാര്‍ട്‌ഫോണുകളിലും ഡി.ടി.എസ് സൗണ്ട് ടെക്‌നോളജിയും ഏസര്‍ റാപിഡ് ബട്ടണും ഉണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more