| Monday, 5th August 2013, 2:23 pm

ഏസര്‍ ലിക്യുഡ് Z3 വിപണിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]സ്മാര്‍ട് ഫോണ്‍ രംഗത്ത് വന്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന ഏസര്‍ പുതിയ മോഡലുമായി രംഗത്തെത്തിയിരിക്കുന്നു.[]

ഏസ് ലിക്യൂഡ് Z3 എന്നാണ് മോഡലിന്റെ പേര്. ഏസര്‍ ലിക്യുഡ ഇ1, ലിക്യുഡ് ഇ2, ലിക്യുഡ് സെഡ് 2 വിനും ശേഷമാണ് സെഡ് 3 യുമായി ഏസര്‍ വിപണിയിലെത്തുന്നത്.

3.5 ഇഞ്ച് എച്ച്  ജി എ ഡിസ്‌പ്ലേയാണ് ഫോണിന്റേത്. 320X 480 ആണ് പിക്‌സല്‍ റെസല്യൂഷന്‍. 1.7 ജി എച്ച് സെഡ് ഡ്യുവല്‍ കോഡ് കോര്‍ പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 512 എംബി റാമാണ് ഉള്ളത്.

4 ജിബി ഇന്റേണല്‍ സ്‌റ്റോറേജാണ് ഉള്ളത്. മൈക്രോ എസ് ഡി കാര്‍ഡ് വഴി ഇത് ഉയര്‍ത്താവുന്നതാണ്. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീന്‍ ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഡ്യുവല്‍ സിമ്മാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.

വൈഫൈ, ബ്ലൂ ടൂത്ത്, ജിപിഎസ് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍. പിന്‍വശത്തെ ക്യാമറ 3 മെഗാപിക്‌സലാണ്. 120 ഗ്രാമാണ് ഫോണിന്റെ ഭാരം. 1500 എംഎഎച്ച് ബാറ്ററി ലൈഫാണ് കമ്പനി പ്രദാനം ചെയ്യുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more