| Sunday, 1st June 2025, 9:20 am

വാളയാര്‍ പീഡനക്കേസിലെ പ്രതി മറ്റൊരു പീഡനക്കേസില്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: വാളയാര്‍ പീഡനക്കേസിലെ പ്രതി മറ്റൊരു പീഡനക്കേസില്‍ അറസ്റ്റില്‍. വാളയാര്‍ കേസിലെ അഞ്ചാം പ്രതിയായ അരുണ്‍ പ്രസാദാണ് അറസ്റ്റിലായത്. അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് സ്വദേശിയാണ്.

വാളയാര്‍ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് മറ്റൊരു കേസില്‍ പ്രതിയാക്കപ്പെട്ടത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഒരു വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിലാണ് അരുണ്‍ പ്രസാദ് അറസ്റ്റിലാവുന്നത്. ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, വീട്ടില്‍ അതിക്രമിച്ച് കയറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

വാളയാര്‍ കേസില്‍ അറസ്റ്റിലാവുമ്പോള്‍ ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായില്ലായിരുന്നു. നിലവില്‍ പ്രതിക്ക് 24 വയസുണ്ട്.

Content Highlight: Accused in Valayar case arrested in another assault case

We use cookies to give you the best possible experience. Learn more