| Friday, 9th October 2026, 9:40 am

അധ്യാപികമാരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ചു; എ.ബി.വി.പി നേതാവിനെ കോളേജിൽനിന്ന് പുറത്താക്കി

ശ്രീലക്ഷ്മി പി.പി

പുനലൂർ: വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ കൃത്രിമമായി എഡിറ്റ് (മോർഫ്) ചെയ്ത് അശ്ലീല വെബ്സൈറ്റുകളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ എ.ബി.വി.പി നേതാവിനെ കോളേജിൽനിന്ന് പുറത്താക്കി.

പുനലൂർ ഗവ. പോളിടെക്‌നിക്കിലെ അഞ്ചാം സെമസ്റ്റർ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വിദ്യാർഥിയും എ.ബി.വി.പി യൂണിറ്റ് വൈസ് പ്രസിഡന്റുമായ എസ്. അച്യുതിനെതിരെയാണ് കോളേജ് അധികൃതരും അധ്യാപികമാരും വിദ്യാർഥിനികളും നൽകിയ പരാതിയിൽ പുനലൂർ പൊലീസ് കേസെടുത്തത്.

സംഭവം പുറത്തുവന്നതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. പരാതി ഉയർന്ന ഉടൻ ഇയാളെ അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നുവെങ്കിലും പൂർണമായി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച എസ്.എഫ്.ഐ വലിയ പ്രതിഷേധം സംഘടിപ്പിച്ചതോടെയാണ് മാനേജ്‌മെന്റ് കർശന നടപടി സ്വീകരിച്ചത്.

ചൊവ്വാഴ്ച കോളേജ് വാർഷികാഘോഷം നടക്കുന്നതിനിടെ അച്യുതിന്റെ മൊബൈൽ ഫോൺ വാങ്ങി സുഹൃത്ത് പടം എടുക്കുന്നതിനിടയിലാണ് സഹപാഠികളുടെ എഡിറ്റ് ചെയ്ത അശ്ലീല ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടതും തുടർന്ന് പ്രിൻസിപ്പലിന് പരാതി നൽകിയതും.

ചിത്രങ്ങൾ താൻ തന്നെ മോർഫ് ചെയ്തുവെന്നും ടെലഗ്രാമിലെ അശ്ലീല ഗ്രൂപ്പുകളിൽ ഇത് വിറ്റ് പണമുണ്ടാക്കിയെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്. മുൻപ് ഗസ്റ്റ് ലക്ചറർമാരായി സേവനമനുഷ്ഠിച്ച അധ്യാപികമാരുടെ ചിത്രങ്ങൾ വരെ ഇത്തരത്തിൽ ദുരുപയോഗം ചെയ്തതായാണ് വിവരം. വ്യാഴാഴ്ച പൊലീസ് കോളേജിലെത്തി വിശദമായ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

Content Highlight:ABVP leader expelled from college for circulating images of female teachers and students on pornographic websites.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more