| Tuesday, 7th October 2025, 4:31 pm

മമ്മൂക്കയുമായും ലാലേട്ടനുമായും ഫൈറ്റ് സീന്‍ ചെയ്യുമ്പോഴുള്ള ഗുണം അതൊക്കയാണ്: അബു സലിം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയില്‍ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക സ്‌നേഹം പിടിച്ച പറ്റിയ നടനാണ് അബു സലിം. വില്ലനായും സഹനായകനായും അദ്ദേഹം സിനിമയില്‍ സാന്നിദ്ധ്യം അറിയിച്ചിരുന്നു. അഭിനയജീവിതത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയുമായി തനിക്കുണ്ടായ മറക്കാനാവാത്ത അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അദ്ദേഹം.

‘മമ്മൂക്കയുടെയും ലാലേട്ടന്റെയും കൂടെ ഫൈറ്റ് സീനുകള്‍ ചെയ്യുമ്പോള്‍ ആശങ്കയുണ്ടാവാറുണ്ട്. പക്ഷെ ലാലേട്ടനും മമ്മൂക്കയും ഒരാളുടെയും ദേഹത്ത് തൊടാതെ ക്യാമറ ആംഗിളുകള്‍ ശ്രദ്ധിച്ചാണ് ഫൈറ്റ് സീനുകള്‍ കൈകാര്യം ചെയ്യുന്നത്. അപ്പോള്‍ കൂടെയുള്ളവരും അതെ കണ്‍ട്രോളില്‍ സീനുകള്‍ കൈകാര്യം ചെയ്യാന്‍ പഠിക്കും.

അഥവാ അറിയാതെ വല്ലതും ടച്ച് ചെയ്തു കഴിഞ്ഞാലും ‘പേടിക്കണ്ട’, എന്ന് പറഞ്ഞ് രണ്ടുപേരും ധൈര്യം തരും. ഫൈറ്റ് സീനുകളില്‍ ടച്ച് ചെയ്‌തോളാനൊക്കെ ലാലേട്ടന്‍ പറയാറുണ്ട്. അതുപോലെ അടുത്ത സീനുകളിലേക്കുള്ള ഡയലോഗുകളൊക്കെ മമ്മൂക്ക പറഞ്ഞ് തരാറുണ്ടായിരുന്നു .’ അബു സലിം പറയുന്നു.

മാത്യു തോമസിനെ പ്രധാന കഥാപാത്രമാക്കി നൗഫല്‍ അബ്ദള്ള സംവിധാനം ചെയ്യുന്ന നെല്ലിക്കാംപൊയില്‍ നെറ്റ് റൈഡേഴ്സ് എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ ഇന്റര്‍വ്യൂവിലാണ് അബു സലിം ഇക്കാര്യം പറഞ്ഞത്. ചിത്രം ഒക്ടോബര്‍ 10നാണ് തീയറ്ററുകളില്‍ എത്തുന്നത്. ഹൊറര്‍, കോമഡി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്.

മാത്യു തോമസിന് പുറമെ റോഷന്‍ ഷാനവാസ്, മെറിന്‍ ഫിലിപ്പ്, മീനാക്ഷി ഉണ്ണികൃഷ്ണന്‍, ശരത് സഭ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നു. എ ആന്‍ഡ് എച്ച്. എസ് പ്രൊഡക്ഷന്‍സിനു വേണ്ടി അബ്ബാസ് തിരുനാവായ, സജിന്‍ അലി, ദിപന്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight; Abu Salim shares the experience with Mammootty and Mohanlal

We use cookies to give you the best possible experience. Learn more