മലയാള സിനിമയിൽ അധികം ആരും ചർച്ച ചെയ്യപ്പെടാത്ത ഒരു വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയാണ് എബ്രിഡ് ഷൈൻ തന്റെ പുതിയ ചിത്രമായ ‘സ്പാ’-യിലൂടെ. പതിവ് സിനിമാ ക്ലീഷേകളിൽ നിന്നും മാറി, ഒരു സ്പാ സെന്ററിനുള്ളിൽ നടക്കുന്ന സംഭവവികാസങ്ങളെ അതീവ രസകരമായി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
ശ്രുതി മേനോൻ, വിനീത് തട്ടിൽ തുടങ്ങിയവരുടെ മികച്ച പ്രകടനവും സമകാലിക സമൂഹത്തിന്റെ ജീവിതത്തിലേക്കുള്ള തുറന്നുകാട്ടലുകളും കൊണ്ട് ‘സ്പാ’ മലയാളി പ്രേക്ഷകർക്കിടയിൽ വൻ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
കലാഭവൻ ഷാജോൺ.Photo:IMDB
വളരെ ബോൾഡ് ആയ കഥാപാത്രങ്ങളെയാണ് സ്പാ’ യിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ കാസ്റ്റിങ് സമയത്തെ രസകരമായ സംഭവങ്ങൾ തുറന്ന് പറയുകയാണ് സംവിധായകൻ എബ്രിഡ് ഷൈൻ. നിരവധി നടന്മാരെ ചിത്രത്തിനായി സമീപിച്ചപ്പോൾ പലരും ഓടി രക്ഷപെട്ടു എന്ന് എബ്രിഡ് പറയുന്നു.
ആദ്യം കലാഭവൻ ഷാജോണിനെ ചിത്രത്തിൽ അഭിനയിക്കാനായി സമീപിച്ചിരുന്നു എന്നും, എന്നാൽ ഭാര്യ സമ്മതിക്കാത്തതിനാൽ അദ്ദേഹം അഭിനയിക്കാൻ തയ്യാറായില്ല എന്നും എബ്രിഡ് ഷെയ്ൻ പറയുന്നു. മനോരമ ഓൺലൈനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കലാഭവൻ ഷാജോണിനെ ഞാൻ ഈ ചിത്രത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ ‘സ്പാ’ എന്ന പേര് കേട്ടപ്പോൾ അദ്ദേഹം പെട്ടെന്ന് പേടിച്ചുപോയി. സിനിമയുടെ പശ്ചാത്തലം സ്പാ ആയതുകൊണ്ട് അടിവസ്ത്രം മാത്രം ധരിപ്പിച്ചു ക്യാമറയ്ക്ക് മുന്നിൽ നിർത്തുമോ എന്നായിരുന്നു ഷാജോണിന്റെ പേടി. ഒടുവിൽ ഭാര്യ വഴക്കുപറഞ്ഞതോടെ അദ്ദേഹം ഈ ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറായില്ല.
സ്പാ.Photo:IMDB
ഷാജോൺ എന്നെ വിളിച്ച്, ‘അളിയാ അത് വീട്ടിൽ ചെറിയൊരു പ്രശ്നമായി, വൈഫ് ചെറിയൊരു വിഷയം ഉണ്ടാക്കി’ എന്ന് പറഞ്ഞു. തിരക്കഥ പൂർണ്ണമായി പറയാത്തത് കൊണ്ടാവാം അവിടെ ചെന്നുകഴിഞ്ഞാൽ അത്തരം രംഗങ്ങൾ ചെയ്യിക്കുമോ എന്ന് ഭയന്നാണ് ഷാജോൺ പിന്മാറിയത്.’ എബ്രിഡ് ഷൈൻ പറയുന്നു.
അതുപോലെ തന്നെ ‘ഫോർ ദി പീപ്പിൾ’ താരം അരുണും കഥ കേട്ട് ജീവനും കൊണ്ടോടി എന്നും എപ്പോഴും തന്നോട് ഏതെങ്കിലും ഒരു കഥാപാത്രമുണ്ടോ എന്ന് ചോദിക്കുന്ന ആളാണ് അരുൺ എന്നിട്ടും, അവനെ താൻ ഒരുപാട് നിർബന്ധിച്ചിട്ടും സമ്മതിച്ചില്ല എന്നും എബ്രിഡ് പറയുന്നു. അങ്ങനെ ഭയന്നോടിയ പലരുമുണ്ട്. ചിത്രത്തിന്റെ പ്രമേയം കാരണം മേജർ രവിയും ആദ്യം ‘നോ’ ആണ് പറഞ്ഞത് എന്നും എന്നാൽ ഒടുവിൽ ‘എന്തും ആകട്ടെ’ എന്ന് കരുതിയാണ് അദ്ദേഹം അഭിനയിക്കാൻ സമ്മതിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Abrid Shine says he invited Kalabhavan Shajon to act in ‘Spa’