| Tuesday, 3rd February 2026, 7:40 am

മുണ്ട് മടക്കിയുള്ള ആ ചാട്ടം.... പ്രകമ്പനത്തിലെ ഷോ സ്റ്റീലർ ആയി നമ്മുടെ കണ്ണൂർ സഖാവ്

നന്ദന എം.സി

വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത് സാഗർ സൂര്യ, ഗണപതി, അൽ അമീൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പ്രകമ്പനം തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്.

യാതൊരു ഹൈപ്പും ഇല്ലാതെ എത്തിയ ചിത്രം തുടക്കം മുതൽ ഒടുക്കം വരെ ലാഗില്ലാതെ പ്രേക്ഷകരെ രസിപ്പിക്കുന്നതിൽ വിജയിച്ചു. റിലീസിന് പിന്നാലെ സാഗർ സൂര്യയുടെ പ്രകടനം വലിയ പ്രശംസ നേടിയെങ്കിലും, ചിത്രത്തിൽ മറ്റൊരു കഥാപാത്രം കൂടി പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ചിരിക്കുകയാണ്. അതാണ് നമ്മുടെ സഖാവ് ആയി എത്തിയ സനേഷ് പല്ലി (സനേഷ് ഗിന്നസ്).

പ്രകമ്പനം, Photo: Sanesh Palli/ Facebook

‘പല്ലി’ എന്ന റീലിലൂടെ മലയാളികൾക്ക് സുപരിചിതനായ സനേഷ്, പ്രകമ്പനം എന്ന ചിത്രത്തിൽ ഒരു കണ്ണൂർ സ്വദേശിയായ പ്രാദേശിക പാർട്ടി പ്രവർത്തകനെ അത്രമേൽ സ്വാഭാവികമായി അവതരിപ്പിച്ചു.

എല്ലാ നാട്ടിലും കാണുന്ന, വലിയ ഭാവവും ചെറു പ്രശ്നങ്ങളും ചേർന്ന ‘സഖാവ്’ എന്ന ആ കഥാപാത്രം പ്രേക്ഷകർക്ക് ഏറെ റിലേറ്റബിളായി മാറി.

റീലുകളിൽ കണ്ടിരുന്ന ഹ്യൂമർ സിനിമയുടെ വലിയ ഫ്രെയിമിലേക്ക് മാറ്റിയെടുക്കുന്നതിൽ സനേഷ് പൂർണമായും വിജയിച്ചു.

ഗണപതി, സനേഷ് പല്ലി, Photo: Sanesh Palli/ Facebook

കണ്ണൂരുകാരന്റെ ശരീരഭാഷയും സംസാരശൈലിയും, കഥാപാത്രത്തിലെ ഇന്നസെൻസും ചേർന്ന ‘സഖാവ്’ ഒരു പൂർണ ഷോ സ്റ്റീലറായി മാറുകയായിരുന്നു. തുടക്കം മുതൽ ഒടുക്കം വരെ ഒരിക്കലും ബോറടിപ്പിക്കാതെ കഥയോടൊപ്പം മുന്നോട്ട് കൊണ്ടുപോകാൻ സനേഷിന് സാധിച്ചു.

പുതിയ കാലത്തെ കൊമേഴ്‌സ്യൽ സിനിമയുടെ ഭാഷയിൽ തമാശ നിർമ്മിച്ചതാണ് പ്രകമ്പനം എന്ന ചിത്രത്തിന്റെ വലിയ വിജയം. പുതിയ തലമുറയിലെ അഭിനേതാക്കൾ എല്ലാവരും തകർത്തപ്പോൾ, സനേഷ് പല്ലിയുടെ പ്രകടനം പ്രത്യേക കൈയടി നേടി. ‘സഖാവ് പടം തൂക്കി’ ‘ലാലേട്ടനെ വരെ കടത്തി വെട്ടിയ എൻട്രി’ ആ മുണ്ട് മടക്കിയുള്ള ചാട്ടം എന്നിങ്ങനെ സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ തന്നെ അതിന് തെളിവാണ്.

ഒരു കണ്ണൂരുകാരന്റെ ശരീരഭാഷയും വർത്തമാനത്തിലെ ഈ കഥാപാത്രത്തിന്റെ ഇന്നസെൻസും അത്രക്ക് രസകരമാണ്. സഖാവായി വേഷമിട്ടപ്പോൾ തുടക്കം മുതൽ ഒടുക്കം വരെ ഒട്ടും ബോറടിപ്പിക്കാതെ കൊണ്ടുപോകാൻ വിനേഷിന് സാധിച്ചു.

Content Highlight: About the character of Sanesh Palli in the movie Prakambanam

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more