| Sunday, 28th September 2025, 12:48 pm

New OTT Release: കാത്തിരിപ്പിനൊടുവിൽ ആസിഫ് അലി ചിത്രം ഒ.ടി.ടിയിലേക്ക്...

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ സേതുനാഥ് പത്മകുമാർ കഥ, തിരക്കഥ, സംവിധാനം നിർവഹിച്ച് ആസിഫ് അലി നായകനായി എത്തിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി. നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമിച്ചത്.

കോമഡി ഫാമിലി എന്റർടെയ്‌നർ ഴോണറിലാണ് ചിത്രത്തിന്റെ പശ്ചാത്തലം. പുതുമുഖതാരം തുളസിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ സഹദേവൻ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിച്ചത്.

ജൂൺ ആറിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ചിത്രമിപ്പോൾ ഒ.ടി.ടിയിൽ സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. ചിത്രം ഒക്ടോബർ 17 മുതൽ സീ5ൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കും. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ സ്ട്രീം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിയമ പോരാട്ടത്തിനൊടുവിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ആദ്യം ഏപ്രിൽ 17ന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്.

എന്നാൽ, സിനിമയുടെ നിർമാണത്തിന് പണം വാങ്ങി കബളിപ്പിച്ചുവെന്ന ആരോപണത്തിനെത്തുടർന്ന് സിനിമയുടെ റിലീസ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു,

പിന്നീട് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവിട്ട സുപ്രീം കോടതിയുടെ വിധിയിലാണ് ചിത്രം റിലീസ് ചെയ്തത്.

കിഷ്‌കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനായി എത്തിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി.

ആസിഫ് അലിക്ക് പുറമെ ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയ രുക്മിണി, നീരജ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജ ദാസ് എന്നിവരാണ് ഈ സിനിമയിൽ പ്രധാനവേഷത്തിൽ എത്തിയത്.

Content Highlight: Abhyankthara Kuttavali OTT Release Date is Out

We use cookies to give you the best possible experience. Learn more