| Friday, 31st July 2026, 9:32 pm

നാണക്കേടില്‍ ഒന്നാമന്‍ അഭിഷേക് എന്നിട്ടും സഞ്ജു പുറത്ത്

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയുടെ സൂപ്പര്‍ താരം സഞ്ജു സാംസണിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ക്രിക്കറ്റ് സര്‍ക്കിളുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. 2026ലെ ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതില്‍ പ്രധാന പങ്കാണ് സഞ്ജു വഹിച്ചത്. വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങള്‍ക്ക് പിന്നാലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചിരുന്നു.

എന്നാല്‍ പിന്നീട് അയര്‍ലാന്‍ഡിനോടും ഇംഗ്ലണ്ടിനോടുമുള്ള മത്സരത്തില്‍ നിറം മങ്ങിയത് കാരണമാക്കി സഞ്ജുവിന് അര്‍ഹിച്ച അവസരങ്ങള്‍ നല്‍കാത്തതില്‍ സെലക്ടര്‍മാര്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ക്രിക്കറ്റ് സര്‍ക്കിളില്‍ നിന്നും ഉയരുന്നത്. സിംബാബ്‌വേ പര്യടത്തിലും സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താത്തതാണ് ഇപ്പോള്‍ വലിയ രീതിയില്‍ ചര്‍ച്ചായാകുന്നത്.

വൈഭവിനെ ടീമില്‍ ഉള്‍പ്പെടുത്തിയതോടെ സഞ്ജുവിന്റെ സ്ഥാനം നഷ്ടപ്പെട്ടെങ്കിലും കഴിഞ്ഞ കുറച്ചധികം മത്സരങ്ങളില്‍ പരാജയപ്പെടുന്ന അഭിഷേക് ശര്‍മയെ എന്തുകൊണ്ടാണ് മാറ്റി നിര്‍ത്താത്തത് എന്നാണ് ഏവരും ഉന്നയിക്കുന്ന ചോദ്യം

2026 ലോകകപ്പിനിടെ സഞ്ജു സാംസൺ. Photo: BCCI/x.com

സഞ്ജുവിനെ മാറ്റുകയും അഭിഷേകിന് വീണ്ടും വീണ്ടും അവസരം നല്‍കുന്നത് ഇരട്ടത്താപ്പാണെന്നാണ് ക്രിസ് ശ്രീകാന്ത് അടക്കമുള്ള മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ചോദ്യം ചെയ്ത് മുന്നോട്ട് വന്നിരുന്നു. ഇതിനെല്ലാം പ്രധാനപ്പെട്ട മറ്റ് കാരണങ്ങളും ഉണ്ട്. 2026ലെ ഇരുവരുടേയും പ്രകടനത്തിന്റെ ഡാറ്റകള്‍ പരിശോധിച്ചാല്‍ ചില കാര്യങ്ങള്‍ വ്യക്തമാണ്. അതിന് പുറമെ ഒരു നാണം കെട്ട റെക്കോഡിന്റെ കണക്കും കാണിക്കാനുണ്ട്.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഡക്കായ ഇന്ത്യന്‍ താരത്തിന്റെ പേര് നോക്കിയാല്‍ അതില്‍ ഏറ്റവും മുന്നിലുള്ളത് അഭിഷേകാണ് മുന്നിലുള്ളതെന്ന് കാണാം. ആറ് തവണയാണ് താരം അന്താരാഷ്ട്ര ടി-20യില്‍ പൂജ്യത്തിന് പുറത്തായത്. അതില്‍ 2026 ലോകകപ്പിലായിരുന്നു അഭിഷേക് ശര്‍മ മൂന്ന് തവണ തുടര്‍ച്ചയായി പൂജ്യത്തിന് കൂടാരം കയറിയത്. എന്നാല്‍ സഞ്ജു രണ്ട് തവണ മാത്രമാണ് പൂജ്യത്തിന് മടങ്ങിയത്.

അഭിഷേക് ശർമ്മ

2026ല്‍ അഭിഷേക് ശര്‍മ 23 മത്സരങ്ങളില്‍ നിന്ന് 514 റണ്‍സാണ് നേടിയത്. 84 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 23.36 എന്ന ആവറേജാണ് അഭിഷേകിനുള്ളത്. 185.55 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. അഞ്ച് അര്‍ധ സെഞ്ച്വറികളാണ് അഭിഷേക് ഈ വര്‍ഷം ഇന്ത്യയ്ക്ക് വേണ്ടി നേടിയത്.

അതേസമയം സഞ്ജു 2026ല്‍ 14 മത്സരങ്ങള്‍ 400 റണ്‍സാണ് നേടിയത് 97* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറാണ് ഇതുവരെയുള്ള മത്സരത്തില്‍ നിന്ന് താരം നേടിയത്. 30.76 എന്ന ആവറേജിലാണ് താരം റണ്‍സ് അടിച്ചുകൂട്ടുന്നത്.

അഭിഷേകിനേക്കാള്‍ ഉര്‍ന്ന ആവറേജിലാണ് സഞ്ജു സ്‌കോര്‍ നേടുന്നത്. 180.91 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ ബാറ്റിങ്. മൂന്ന് അര്‍ധ സെഞ്ച്വറിയാണ് താരം നേടിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായകമായ മത്സരത്തില്‍ 97* റണ്‍സും പിന്നീട് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയും ഫൈനലില്‍ ന്യബസിലാന്‍ഡിനെതിരെയും നേടിയ 89 റണ്‍സും ക്രിക്കറ്റ് പ്രേമികള്‍ മറന്നുകാണില്ല.സഞ്ജു സാംസൺ

അതേസമയം ലോകകപ്പില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചത് സഞ്ജുവിന്റെ പ്രകടനവും ഇപ്പോള്‍ സെലക്ടര്‍മാര്‍ മറന്നുകളഞ്ഞ അവസ്ഥയാണ്. ലോകകപ്പില്‍ മൊത്തം അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 321 റണ്‍സ് നേടിയായിരുന്നു സഞ്ജു വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. മൂന്ന് അര്‍ധ സെഞ്ച്വറികള്‍ അടക്കം വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയതായ സഞ്ജു തന്നെയായിരുന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും സ്വന്തമാക്കിയത്. ലോകകപ്പിലെ എട്ട് ഇന്നിങ്സില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി നേടിയത്.

ലോകകപ്പിന് ശേഷം അയര്‍ലാന്‍ഡിനെതിരെ സിംബാബ് വേയ്ക്കെതിരായ പരമ്പരയില്‍ വെറും 11 റണ്‍സ് മാത്രമാണ് അഭിഷേക് നേടിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും സമാനമായ അവസ്ഥയായിരുന്നു അഭിഷേകിന്.

പ്രകടനങ്ങളിലും വ്യത്യാസം ഇത്രയും വെളിവായിട്ടും അഭിഷേകിനെ മാറ്റിനിര്‍ത്താനോ സഞ്ജുവിന് അര്‍ഹിക്കുന്ന പരിഗണന നല്‍കാനോ ടീം മാനേജ്മെന്റ് തയ്യാറാകുന്നില്ല എന്നത് ക്രിക്കറ്റ് പ്രേമികളെ ഏറെ നിരാശപ്പെടുത്തുന്നതാണ്.

Content Highlight: Abhishek tops the list for an unwanted record; yet, Sanju’s exclusion sparks controversy

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more