| Tuesday, 22nd September 2026, 1:09 pm

വേഗതയേറിയ സെഞ്ച്വറിക്ക് പിന്നാലെ ജപ്പാനെതിരെ ഗോള്‍ഡന്‍ ഡക്ക്!! നാണക്കേടില്‍ രോഹിത്തിനെ മറികടന്ന് ഒന്നാമത്

ആദർശ് എം.കെ.

ജപ്പാനെതിരായ വണ്‍ ഓഫ് ടി-20 മത്സരത്തില്‍ മോശം തുടക്കവുമായി ഇന്ത്യ. മോശം കാലാവസ്ഥ മൂലം അഞ്ച് ഓവറായി ചുരുക്കിയ മത്സരത്തില്‍ പവര്‍പ്ലേയ്ക്ക് മുമ്പ് തന്നെ (1.3 ഓവര്‍) ഓപ്പണര്‍മാര്‍ രണ്ട് പേരെയും ഇന്ത്യയ്ക്ക് നഷ്ടമായി.

സ്‌കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പാണ് അഭിഷേകും സഞ്ജുവും തിരിച്ചുനടന്നത്.

നേരിട്ട ആദ്യ പന്തിലായിരുന്നു അഭിഷേക് പുറത്തായത്. ചാര്‍ളി ഹിന്‍സിന്റെ പന്തില്‍ ഷോമ സ്ലേറ്ററിന് ക്യാച്ച് നല്‍കിയായിരുന്നു അഭിഷേകിന്റെ മടക്കം.

അഫ്ഗാനിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തില്‍ നേരിട്ട 30ാം പന്തില്‍ സെഞ്ച്വറി നേടി ചരിത്രം കുറിച്ച അഭിഷേക് ശര്‍മ, തൊട്ടുത്ത മത്സരത്തില്‍, കുഞ്ഞന്‍മാരായ ജപ്പാന് മുമ്പില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയിരിക്കുകയാണ്.

ഇതോടെ ഒരു അനാവശ്യ നേട്ടവും അഭിഷേക് ശര്‍മയുടെ പേരില്‍ കുറിക്കപ്പെട്ടു. അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം തവണ നേരിട്ട ആദ്യ പന്തില്‍ പൂജ്യത്തിന് പുറത്താകുന്ന താരമെന്ന മോശം റെക്കോഡാണ് താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടത്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുധികം തവണ പൂജ്യത്തിന് ഗോള്‍ഡന്‍ ഡക്കായ ഇന്ത്യന്‍ ഓപ്പണര്‍മാര്‍

(താരം – ഡക്ക് എന്നീ ക്രമത്തില്‍)

അഭിഷേക് ശര്‍മ – 5*

രോഹിത് ശര്‍മ – 4

സഞ്ജു സാംസണ്‍ – 3

കെ.എല്‍. രാഹുല്‍ – 2

മുരളി വിജയ് – 1

അജിന്‍ക്യ രഹാനെ – 1

പൃഥ്വി ഷാ – 1

ശിഖര്‍ ധവാന്‍ – 1

വിരാട് കോഹ്‌ലി – 1

ശുഭ്മന്‍ ഗില്‍ – 1

അതേസമയം, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, നിശ്ചിത അഞ്ച് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 32 എന്ന നിലയിലാണ്.

12 പന്തില്‍ 16 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ടോപ്പ് സ്‌കോറര്‍. ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ട ഏക താരം. ഒമ്പത് റണ്‍സടിച്ച സഞ്ജു സാംസണാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ജപ്പാനായി ചാര്‍ളി ഹിന്‍സെ രണ്ട് വിക്കറ്റും ബെഞ്ചമിന്‍ ഇറ്റോ ഡേവിസ്, ഇബ്രാഹിം തകഹാഷി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍(ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, യാഷ് താക്കൂര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്.

ജപ്പാന്‍ പ്ലെയിങ് ഇലവന്‍

ലാക്ലാന്‍ യമമോട്ടോലേക്, ലിയോ സാകുറാനോ-തോമസ്, കെന്‍ഡെല്‍ കാഡോവാക്കി-ഫ്‌ലെമിങ് (ക്യാപ്റ്റന്‍), ബെഞ്ചമിന്‍ ഇറ്റോ-ഡേവിസ്, വത്താറു മിയാഉച്ചി, അലക്‌സാണ്ടര്‍ ഷിറായ്പാറ്റ്‌മോര്‍ (വിക്കറ്റ് കീപ്പര്‍), ചാര്‍ളി ഹിന്‍സ്, ഇബ്രാഹിം തകാഹാഷി, ഡെക്ലാന്‍ സുസുക്കി-മക്‌കോംബ്, മക്കോട്ടോ തനിയാമ, ഷോമ സ്ലേറ്റര്‍.

Content Highlight: Abhishek Sharma tops the unwanted list of most Golden Duck by Indian openers in T20I

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more