| Sunday, 8th March 2026, 8:27 pm

248!!! ആശാനെക്കൊണ്ട് പോലും സാധിക്കാത്തത്; ഇവന്‍ യുവിയുടെ ശിഷ്യന്‍ തന്നെ

ആദർശ് എം.കെ.

2026 ടി-20 ലോകകപ്പ് ഫൈനലില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. പവര്‍പ്ലേയില്‍ ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ 92 റണ്‍സാണ് അഭിഷേക് ശര്‍മയും സഞ്ജു സാംസണും ചേര്‍ന്ന് അടിച്ചെടുത്തത്.

നേരിട്ട 17ാം പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് അഭിഷേക് ശര്‍മ കരുത്ത് കാട്ടിയത്. ആറ് ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഫോറിലൂടെയാണ് അഭിഷേക് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. തന്റെ ആദ്യ ലോകകപ്പില്‍ തന്നെ ഫൈനലില്‍ ഇംപാക്ടുണ്ടാക്കാനും അഭിഷേകിന് സാധിച്ചു.

ഇതോടെ പല നേട്ടങ്ങളും അഭിഷേക് സ്വന്തമാക്കി. ടി-20 ലോകകപ്പ് ഫൈനലില്‍ ഏറ്റവും മികച്ച സ്‌ട്രൈക് റേറ്റില്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്. 247.62 എന്ന വെടിക്കെട്ടോടെയാണ് അഭിഷേക് ഫിഫ്റ്റിയടിച്ചത്.

കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ഹെന്‌റിക് ക്ലാസന്‍ 192.59 എന്ന സ്‌ട്രൈക് റേറ്റില്‍ (27 പന്തില്‍ 52) നേടിയ അര്‍ധ സെഞ്ച്വറിയുടെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

ഹെന്‌റിക് ക്ലാസന്‍

48 പന്തില്‍ 85 റണ്‍സുമായി 177.08 സ്‌ട്രൈക് റേറ്റില്‍ സ്‌കോര്‍ ചെയ്ത കെയ്ന്‍ വില്യംസണിന്റെ റെക്കോഡാണ് മൂന്നാമതുള്ളത്. ഈ രണ്ട് മത്സരത്തിലും ഇരുവരുടെയും ടീം പരാജയപ്പെട്ടിരുന്നു.

കെയ്ന്‍ വില്യംസണ്‍

ഇതിന് പുറമെ ലോകകപ്പിന്റെ പവര്‍പ്ലേയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും ഇതിനൊപ്പം അടിച്ചെടുത്തു. 2024ല്‍ ഓസീസിനെതിരെ രോഹിത് ശര്‍മ നേടിയ 51 റണ്‍സിന്റെ റെക്കോഡിനൊപ്പമാണ് നിലവില്‍ അഭിഷേക്.

ലോകകപ്പ് പവര്‍പ്ലേയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം

(താരം – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

അഭിഷേക് ശര്‍മ – ന്യൂസിലാന്‍ഡ് – 51 – 2026

രോഹിത് ശര്‍മ – ഓസ്‌ട്രേലിയ – 51 – 2024

കെ.എല്‍. രാഹുല്‍ – സ്‌കോട്‌ലാന്‍ഡ് – 50 – 2021

ഇഷാന്‍ കിഷന്‍ – നമീബിയ – 50 – 2026

ഇഷാന്‍ കിഷന്‍ – പാകിസ്ഥാന്‍ – 42 – 2026

സഞ്ജു സാംസണ്‍ – ഇംഗ്ലണ്ട് – 41 – 2026

രോഹിത് ശര്‍മ – വെസ്റ്റ് ഇന്‍ഡീസ് – 41 – 2016

Content Highlight: Abhishek Sharma tops the list of highest strike rate while scoring Fifty in a T20 World Cup Final

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more