വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20 പരമ്പരയ്ക്ക് കളമൊരുങ്ങുകയാണ്. റാഞ്ചിയിലെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് മത്സരത്തിന് വേദിയാകുന്നത്.
നേരത്തെ ലഖ്‌നൗവില്‍ നടന്ന സീരീസ് ഓപ്പണറില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന്റെ വെടിക്കെട്ട് സെഞ്ച്വറിയില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ഇന്ത്യ, രണ്ടാം മത്സരത്തിലും വിജയം തുടരാനുള്ള ഒരുക്കത്തിലാണ്.
ശ്രേയസ് അയ്യര്‍. Photo: BCCI/x.com
റാഞ്ചിയില്‍ ഒരു തകര്‍പ്പന്‍ നേട്ടത്തിലെത്താനുള്ള ഒരുക്കത്തിലാണ് യുവതാരം അഭിഷേക് ശര്‍മ. ഇതിനായി വേണ്ടതാകട്ടെ വെറും ഒരു സിക്‌സറും.
എന്നാല്‍ കേവലം ഒരു സിക്‌സര്‍ മാത്രം പോരാ, മത്സരത്തിന്റെ രണ്ടാം ഓവറില്‍ തന്നെ ഈ സിക്‌സര്‍ നേടുകയും വേണം. അങ്ങനെയെങ്കില്‍ അന്താരാഷ്ട്ര ടി-20യിലെ രണ്ടാം ഓവറുകളില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടത്തിലേക്കാണ് അഭിഷേക് കാലെടുത്തുവെക്കുക.
അഭിഷേക് ശര്‍മ. Photo: BCCI/x.com
മത്സരത്തിന്റെ രണ്ടാം ഓവറുകളിലായി ഇതുവരെ 16 സിക്‌സറുകളാണ് അഭിഷേക് അടിച്ചെടുത്തത്. ഈ നേട്ടത്തില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് ഇന്ത്യന്‍ ഓപ്പണര്‍.
റാഞ്ചിയില്‍ രണ്ടാം ഓവറില്‍ ഒറ്റ തവണ പന്ത് ഗ്യാലറിയിലെത്തിച്ചാല്‍ രോഹിത്തിനെ മറികടക്കാന്‍ അഭിഷേകിന് സാധിക്കും.
(ഓവര്‍ – താരം – സിക്സര്‍ എന്നീ ക്രമത്തില്‍)
1 – അഭിഷേക് ശര്‍മ – 13
2 – രോഹിത് ശര്‍മ & അഭിഷേക് ശര്‍മ – 16
3 – രോഹിത് ശര്‍മ – 22
4 – രോഹിത് ശര്‍മ – 15
5 – അഭിഷേക് ശര്‍മ – 20
6 – രോഹിത് ശര്‍മ – 18
7 – സൂര്യകുമാര്‍ യാദവ് – 8
8 – രോഹിത് ശര്‍മ – 16
9 – രോഹിത് ശര്‍മ – 9
10 – രോഹിത് ശര്‍മ – 11
11 – രോഹിത് ശര്‍മ – 16
12 – വിരാട് കോഹ്‌ലി – 11
13 – സൂര്യകുമാര്‍ യാദവ്- 23
14 – സൂര്യകുമാര്‍ യാദവ് – 13
15 – സൂര്യകുമാര്‍ യാദവ് – 11
16 – സൂര്യകുമാര്‍ യാദവ് & വിരാട് കോഹ്‌ലി – 13
17 – ഹര്‍ദിക് പാണ്ഡ്യ – 14
18 – ഹര്‍ദിക് പാണ്ഡ്യ – 22
19 – ഹര്‍ദിക് പാണ്ഡ്യ – 25
20 – ഹര്‍ദിക് പാണ്ഡ്യ – 20
അഭിഷേക് ശര്‍മ. Photo: BCCI/x.com
നേരത്തെ, ലഖ്‌നൗവില്‍ നടന്ന മത്സരത്തില്‍ തിളങ്ങാന്‍ അഭിഷേകിന് സാധിച്ചിരുന്നില്ല. പത്ത് പന്തില്‍ 21 റണ്‍സിനാണ് താരം പുറത്തായത്. മൂന്ന് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്ു താരത്തിന്റെ ഇന്നിങ്‌സ്.
എന്നാല്‍ ഈ സിക്‌സറിന് പിന്നാലെ മത്സരത്തിന്റെ ആദ്യ ഓവറുകളില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരമായും അഭിഷേക് റെക്കോഡിട്ടിരുന്നു. ഇവിടെയും രോഹിത്തിനെ മറികടന്നാണ് അഭിഷേക് ഒന്നാമതെത്തിയത്.
രോഹിത് ശര്‍മ. Photo: BCCI/x.com
ആദ്യ മത്സരത്തില്‍ തിളങ്ങാന്‍ സാധിക്കാത്തതിന്റെ നിരാശ അഭിഷേക് രണ്ടാം മത്സരത്തില്‍ അവസാനിപ്പിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
ഇന്ത്യ സ്‌ക്വാഡ്
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അഭിഷേക് ശര്‍മ, അര്‍ഷ്ദീപ് സിങ്, തിലക് വര്‍മ, രവി ബിഷ്‌ണോയ്, നിതീഷ് കുമാര്‍ റെഡ്ഡി, മായങ്ക് യാദവ്.
വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ്
അകില്‍ ഹൊസൈന്‍, റോസ്റ്റണ്‍ ചെയ്‌സ്, ഷായ് ഹോപ്പ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഗുഡാകേഷ് മോട്ടി, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ആമിര്‍ ജാംഗു (വിക്കറ്റ് കീപ്പര്‍), കീമോ പോള്‍, ഷമര്‍ സ്പ്രിംഗര്‍, റോവ്മന്‍ പവല്‍, റൊമാരിയോ ഷെപ്പേര്‍ഡ്, മാത്യൂ ഫോര്‍ഡ്, കാമില്‍ പൂരന്‍, ക്വിന്റിന്‍ സാംസണ്‍, ജുവല്‍ ആന്‍ഡ്രൂ (വിക്കറ്റ് കീപ്പര്‍), ഷമര്‍ ജോസഫ്.
Content Highlight: Abhishek Sharma poised to surpass Rohit Sharma’s record for the most sixes hit in the second over of international T20 matches by an Indian player.