വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിനാണ് ഇന്ത്യയുടെ വിജയം.
ഇന്ത്യ ഉയര്‍ത്തിയ 224 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
പരമ്പരയിലെ ആദ്യ മൂന്ന് മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്. നാളെയാണ് (ഒക്ടോബര്‍ 14ന്) പരമ്പരയിലെ നാലാം മത്സരം. ഹൈദരാബാദാണ് വേദി.
മത്സരത്തില്‍ വെടിക്കെട്ട് വീരന്‍ അഭിഷേക് ശര്‍മയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ റെക്കോഡാണ്. അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാകാനാണ് അഭിഷേകിനുള്ള അവസരം. നിലവില്‍ ഈ നേട്ടത്തില്‍ വിരാട് കോഹ്‌ലിക്കൊപ്പമാണ് അഭിഷേക്.
വിന്‍ഡീസിനെതിരെ ഒരു ഫിഫ്റ്റി കൂടെ നേടിയാല്‍ കിങ്ങിനെ മറികടന്ന് രണ്ടാം സ്ഥാനത്ത് ഒറ്റയ്ക്ക് വാഴാന്‍ അഭിഷേകിന് സാധിക്കും. 2022ല്‍ ഒമ്പത് തവണയാണ് വിരാട് 50+ സ്‌കോര്‍ നേടിയത്. മാത്രമല്ല ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവിന്റെ തൊട്ടടുത്ത് എത്താനും വെടിക്കെട്ട് വീരന് സാധിക്കും.
സൂര്യകുമാര്‍ യാദവ് – 11 (2022)
വിരാട് കോഹ്‌ലി – 9 (2022)
അഭിഷേക് ശര്‍മ – 9 (2026)
ഇഷാന്‍ കിഷന്‍ – 8 (2026)
വിരാട് കോഹ്‌ലി – 7 (2016)
സൂര്യകുമാര്‍ യാദവ് – 7 (2023)
വെസ്റ്റ് ഇന്‍ഡീസിനെതിരായ നിലവിലെ ടി-20 പരമ്പരയില്‍ അഭിഷേക് ഇതുവരെ 110 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ആദ്യ മത്സരത്തില്‍ 21 റണ്‍സും രണ്ടാമത്തേതില്‍ 20 റണ്‍സും മൂന്നാമത്തേതില്‍ 69 റണ്‍സും അഭിഷേക് നേടി. വരും മത്സരത്തില്‍ മികച്ച പ്രകടനം നടത്താന്‍ താരത്തിന് സാധിക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.