ഇന്ത്യയ്ക്കെതിരായ ആദ്യ ടി-20 മത്സരത്തില്‍ അയര്‍ലാന്‍ഡ് തകര്‍പ്പന്‍ വിജയമാണ് നേടിയത്. സ്റ്റോര്‍മോണ്ടില്‍ നടന്ന മത്സരത്തില്‍ 34 റണ്‍സിനായിരുന്നു അയര്‍ലാന്‍ഡിന്റെ വിജയം. ചരിത്രത്തിലാദ്യമായാണ് അയര്‍ലാന്‍ഡ് ഇന്ത്യയ്ക്കെതിരെ വിജയിക്കുന്നത്. ഇന്ന് (ജൂണ്‍ 28ന്) ഇരുവരും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും മത്സരം നടക്കും. സ്റ്റേര്‍മോണ്ടാണ് തന്നെയാണ് വേദി.
ആദ്യ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.5 ഓവറില്‍ 148 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
കളത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് അഭിഷേക് ശര്‍മ മടങ്ങിയത്. 20 പന്തില്‍ രണ്ട് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 50 റണ്‍സായിരുന്നു താരം നേടിയത്. 250 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റും അഭി സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്.
അന്താരാഷ്ട്ര ടി-20യില്‍ ആദ്യത്തെ 46 മത്സരങ്ങള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന രണ്ടാമത്തെ താരമാകാനാണ് അഭിഷേകിന് സാധിച്ചത്. ഈ നേട്ടത്തില്‍ വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്‌ലിനൊപ്പമാണ് താരം റെക്കോഡ് പങ്കിടുന്നത്. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളതും വിന്‍ഡീസിന്റെ സൂപ്പര്‍ താരം എവിന്‍ ലെവിസാണ്.
എവിന്‍ ലൂയിസ് (വെസ്റ്റ് ഇന്‍ഡീസ്) – 110
അഭിഷേക് ശര്‍മ (ഇന്ത്യ) – 98*
ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 98
മത്സരത്തില്‍ അഭിഷേകിന് പുറമെ ശിവം ദുബെ 14 പന്തില്‍ 25 റണ്‍സും തിലക് വര്‍മ 19 റണ്‍സും നേടി.
അയര്‍ലാന്‍ഡിനായി മാത്യു ഹംഫ്രെയ്സ് 38 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യന്‍ വംശജനായ ജെയ് മോന്ദ്ര രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ലിയാം മക്കാര്‍ത്തി, ഗാരെത് ഡിലാനി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: Abhishek Sharma Joins Chris Gayle In Great Record Achievement In T-20 After 46 Matches