| Wednesday, 18th February 2026, 7:42 pm

നാണക്കേടിന്റെ മുള്‍ക്കിരീടം ചൂടി അഭിഷേക്; ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരത്തിലും...

ശ്രീരാഗ് പാറക്കല്‍

ടി-20 ലോകകപ്പ് 2026ലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ നെതര്‍ലാന്‍ഡ്‌സിനെ നേരിടുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. എന്നാല്‍ മത്സരത്തില്‍ വമ്പന്‍ തിരിച്ചടിയായിരുന്നു ഇന്ത്യ നേരിട്ടത്. നെതര്‍ലാന്‍ഡ്‌സിന് വേണ്ടി ആദ്യ ഓവറിനെത്തിയ ആര്യന്‍ ദത്ത് തന്റെ മൂന്നാം പന്തില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ പൂജ്യം റണ്‍സിന് പറഞ്ഞയക്കുകയായിരുന്നു. മൂന്ന് പന്തുകള്‍ നേരിട്ട അഭിഷേകിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ആര്യന്‍ കൂടാരം കയറ്റിയത്.

2026ല്‍ അഭിഷേക് കളിച്ച മൂന്ന് മത്സരങ്ങളിലും ഡക്കായാണ് താരം മടങ്ങിയത്. ഇതോടെ ഒരു നാണക്കേടിന്റെ റെക്കോഡില്‍ ഒന്നാമനായി മാറിയിരിക്കുകയാണ് അഭിഷേക്. ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കായ ഇന്ത്യന്‍ താരമാകുകയാണ് അഭിഷേക് ശര്‍മ. ഈ നേട്ടത്തില്‍ മുന്‍ താരം ആശിഷ് നെഹ്‌റയ്‌ക്കൊപ്പമാണ് അഭിഷേക്.

ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കായ ഇന്ത്യന്‍ താരം

അഭിഷേക് ശര്‍മ – 3

ആശിഷ് നെഹ്‌റ – 3

ശിവം ദുബെ – 2

ഗൗതം ഗംഭീര്‍ – 2

രവീന്ദ്ര ജഡേജ – 2

വിരാട് കോഹ്‌ലി – 2

അക്‌സര്‍ പട്ടേല്‍ – 2

നിലവില്‍ ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സാണ് ഇന്ത്യയ്ക്ക് നേടാനായത്.

അതേസമയം മത്സരത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്ന് ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിനേയും സ്പിന്നര്‍ കുല്‍ദീപ് യാദവിനേയും ഒഴിവാക്കിയിട്ടുണ്ട്.

മാത്രമല്ല ഇന്ത്യ ഇഷാന്‍ കിഷന് വിശ്രമം നല്‍കുമെന്ന് കരുതിയെങ്കിലും ഓപ്പണിങ് പൊസിഷനില്‍ താരത്തെ നിലനിര്‍ത്തിയിട്ടുണ്ട്. ഇതോടെ മലയാളി താരം സഞ്ജു സാംസണിന് കളത്തിലിറങ്ങാനുള്ള അവസരവും നഷ്ടപ്പെട്ടിരിക്കുകയാണ്.

നെതര്‍ലാന്‍ഡ്സ് പ്ലെയിങ് ഇലവന്‍

മൈക്കല്‍ ലെവിറ്റ്, മാക്സ് ഒഡൗഡ്, ബാസ് ഡി ലീഡ്, കോളിന്‍ അക്കര്‍മാന്‍, സ്‌കോട്ട് എഡ്‌വേര്‍ഡ്സ് (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), സാച്ച് ലയണ്‍-കാഷെറ്റ്, നോഹ് ക്രോസ്, റോലോഫ് വാന്‍ ഡെര്‍ മെര്‍വെ, ലോഗന്‍ വാന്‍ ബീക്ക്, ആര്യന്‍ ദത്ത്, കെയ്ല്‍ ക്ലീന്‍

ഇന്ത്യ പ്ലെയിങ് ഇലവന്‍

ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ

Content Highlight: Abhishek Sharma In Unwanted Record Achievement In T20 World Cup

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more