ജപ്പാനെതിരായ ടി-20 മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സ് നേടിയപ്പോള്‍, മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാന്‍ അഞ്ച് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സാണ് നേടിയത്. ഇതോടെ സുസൂക്കി കപ്പില്‍ ഇന്ത്യ ചാമ്പ്യന്മാരായി മാറി.
മോശം കാലാവസ്ഥ മൂലം അഞ്ച് ഓവറായി ചുരുക്കിയ മത്സരത്തില്‍ പവര്‍പ്ലേയ്ക്ക് മുമ്പ് തന്നെ (1.3 ഓവര്‍) ഓപ്പണര്‍മാര്‍ രണ്ട് പേരെയും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.
സ്‌കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് എത്തിക്കുന്നതിന് മുന്നേയാണ് അഭിഷേകും സഞ്ജുവും കളംവിട്ടത്.
നേരിട്ട ആദ്യ പന്തിലായിരുന്നു അഭിഷേക് പുറത്തായത്. ചാര്‍ളി ഹിന്‍സിന്റെ പന്തില്‍ ഷോമ സ്ലേറ്ററിന് ക്യാച്ച് നല്‍കിയായിരുന്നു അഭിഷേകിന്റെ മടക്കം. അഫ്ഗാനിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തില്‍ നേരിട്ട 34 പന്തില്‍ 108 റണ്‍സ് നേടി ചരിത്രം കുറിച്ച അഭിഷേക് ശര്‍മ, തൊട്ടുത്ത മത്സരത്തില്‍ കുഞ്ഞന്‍മാരായ ജപ്പാന് മുമ്പില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി.
ഇതോടെ ഒരു അനാവശ്യ നേട്ടവും അഭിഷേക് ശര്‍മയുടെ പേരില്‍ കുറിക്കപ്പെട്ടു. ടി- 20 യില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഡക്കുകളുടെ റെക്കോര്‍ഡ് അഭിഷേക് ശര്‍മയുടെ പേരിലായി.
അഭിഷേക് ശര്‍മ
നേരത്തെ 2019ല്‍ റാഷിദ് ഖാനും 2024ല്‍ ഷദാബ് ഖാനുമായിരുന്നു ഈ മോശം പട്ടികയില്‍ ഒന്നാമത്. ജപ്പാനെതിരെയുള്ള മത്സരത്തില്‍ ആദ്യപന്തില്‍ പുറത്തായതോടെ 10 ഡക്കുകളുമായി അഭിഷേക് ഈ പട്ടികയില്‍ ഒന്നാമതെത്തി.
( താരങ്ങള്‍, എത്രതവണ, വര്‍ഷം എന്നി ക്രമത്തില്‍ )
അഭിഷേക് ശര്‍മ (ഇന്ത്യ) – 10 – 2026
റാഷിദ് ഖാന്‍ (അഫ്ഗാനിസ്ഥാന്‍) – 9 – 2019
ഷദാബ് ഖാന്‍ (പാകിസ്ഥാന്‍) – 9 – 2024
ഹെര്‍ഷല്‍ ഗിബ്‌സ് (സൗത്ത് ആഫ്രിക്ക) – 8 – 2009
സുനില്‍ നരെയ്ന്‍ ( വെസ്റ്റ് ഇന്‍ഡീസ്) – 8 -2017
റാഷിദ് ഖാന്‍ (അഫ്ഗാനിസ്ഥാന്‍ ) 8 2021
റാഷിദ് ഖാന്‍ (അഫ്ഗാനിസ്ഥാന്‍ ) 8 2022
അലക്‌സ് ഹെയ്ല്‍സ് (ഇംഗ്ലണ്ട് ) 8 2023
റിച്ചാര്‍ഡ് എന്‍ഗരാവ (സിംബാബ്‌വേ) – 8 – 2024
എസ്.റൂദര്‍ഫോഡ് (വെസ്റ്റ് ഇന്‍ഡീസ് ) 8 2025
സയിം അയൂബ് (പാകിസ്ഥാന്‍) – 8 – 2025
ഇനി വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളില്‍ മികച്ച പ്രകടനങ്ങളിലൂടെ അഭിഷേക് ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.
Content Highlight: Abhishek Sharma In Top Of An Unwanted Record List In T-20