| Wednesday, 1st July 2026, 10:48 pm

ചരിത്രം തിരുത്തി അഭിഷേകിന്റെ ആറാട്ട്; തൂക്കിയടിച്ചത് ലോക റെക്കോഡ്

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി-20 മത്സരം നടക്കുകയാണ്. റിവര്‍സൈഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിലവില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത് ശ്രേയസ് അയ്യരും (8) അഭിഷേക് ശര്‍മയുമാണ് (49).

വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഇന്ത്യയ്ക്ക് വേണ്ടി ഇടംകയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ കാഴ്ചവെക്കുന്നത്. മൂന്ന് സിക്‌സും ആറ് ഫോറുമാണ് നിലവില്‍ താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്.

അന്താരാഷ്ട്ര ടി-20യില്‍ 100 സിക്‌സറുകള്‍ പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. മാത്രമല്ല ചരിത്രത്തില്‍ ഏറ്റവും വേഗതയില്‍ 100 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന താരമാകാനും അഭിഷേകിന് സാധിച്ചു. 785 പന്തില്‍ നിന്നാണ് അഭിഷേക് 100 സിക്‌സറുകള്‍ സ്വന്തമാക്കിയത്.

അതേസമയം ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി നല്‍കിക്കൊണ്ടായിരുന്നു ഇംഗ്ലണ്ട് ബൗളിങ് തുടങ്ങിയത്. മത്സരത്തിലെ രണ്ടാം ഓവറിലെ നാലാം പന്തില്‍ ഒരു റണ്‍സിന് സഞ്ജു സാംസണെ വീഴ്ത്തിയാണ് ത്രീ ലയണ്‍സ് മികച്ച പ്രകടനം നടത്തിയത്.

യുവ താരം സാഖിബ് മഹ്‌മൂദിന്റെ പന്തില്‍ ടോം ബാന്റണിന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. എന്നാല്‍ അധികം വൈകാതെ ഇഷാന്‍ കിഷനെ റണ്‍ഔട്ടില്‍ പൂജ്യത്തിന് മടക്കി ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും മിന്നും പ്രകടനം നടത്തി.

Content Highlight: Abhishek Sharma In Historical Record Achievement In T-20i

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more