അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ അരങ്ങേറും. ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വമ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 157 റണ്‍സിന്റെ വിജയലക്ഷ്യം 13.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അനായാസമായി ഇന്ത്യ മറികടക്കുകയായിരുന്നു.
അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ഇന്നിങ്സാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. 32 പന്തില്‍ ഏഴ് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 82 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. 256.25 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റിലാണ് അഭിഷേക് ബാറ്റ് വീശിയത്. ഏഴ് എണ്ണം പറഞ്ഞ സിക്‌സര്‍ പറത്തിയതോടെ ഒരു വമ്പന്‍ റെക്കോഡ് ലിസ്റ്റിലും താരം ഇടം നേടിയിരിക്കുകയാണ്.
ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ തവണ ഒരു ടി-20 ഇന്നിങ്‌സില്‍ ഏഴോ അതില്‍ അധികമോ സിക്‌സര്‍ നേടുന്ന താരമാകാനാണ് അഭിഷേകിന് സാധിച്ചത്. ഈ നേട്ടത്തില്‍ വെടിക്കെട്ട് വീരന്‍ സഞ്ജു സാംസണിനൊപ്പമാണ് അഭിഷേക് റെക്കോഡ് പങ്കിടുന്നത്. മാത്രമല്ല മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ സൂര്യകുമാര്‍ യാദവിനെയും രോഹിത് ശര്‍മയെയും മറികടന്നാണ് അഭി ഈ റെക്കോഡില്‍ മുന്നേറിയത്.
സഞ്ജു സാംസണ്‍ – 5
അഭിഷേക് ശര്‍മ – 5
സൂര്യകുമാര്‍ യാദവ് – 4
രോഹിത് ശര്‍മ – 4
തിലക് വര്‍മ – 2
യുവരാജ് സിങ് – 2
അതേസമയം മത്സരത്തില്‍ ഓപ്പണറായി അവസരം ലഭിച്ച സഞ്ജു സാംസണിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു. എട്ട് പന്തില്‍ രണ്ട് ഫോര്‍ ഉള്‍പ്പടെ 10 റണ്‍സാണ് താരം നേടിയത്. അസ്മത്തുള്ള ഒമര്‍സായിയുടെ പന്തില്‍ ഡാര്‍വിഷ് റസൂലിയുടെ കയ്യില്‍ കുരുങ്ങുകയായിരുന്നു സഞ്ജു.
ലോകകപ്പിന് ശേഷം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. അയര്‍ലാന്‍ഡ് പരമ്പരയിലും ഇംഗ്ലണ്ട് പരമ്പരയിലും മോശം പ്രകടനം നടത്തിയതിന് പിന്നാലെ സഞ്ജുവിനെ സിംബാബ്‌വേ പരമ്പരയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സഞ്ജുവിന് പകരം വൈഭവ് ആയിരുന്നു ഓപ്പണറായി കളത്തിലിറങ്ങിയിരുന്നത്. ഇപ്പോള്‍ അഫ്ഗാനെതിരായ പരമ്പര സഞ്ജുവിന് ഏറെ നിര്‍ണായകമാണ്.
Content Highlight: Abhishek Sharma In Great Record Achievement With Sanju Samson