ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി-20 മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മ കാഴ്ചവെച്ചത്. അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഭിഷേകിന്റെ കരുത്തിലാണ് ഇന്ത്യ വിജയം നേടിയത്.
മത്സരത്തില്‍ 35 പന്തില്‍ നിന്ന് എട്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 84 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. 240 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും അഭിഷേകിന് സാധിച്ചിരിക്കുകയാണ്.
അന്താരാഷ്ട്ര ടി-20യില്‍ ഹോം ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് നേടുന്ന ഇന്ത്യന്‍ താരമാകാനാണ് അഭിഷേക് ശര്‍മയ്ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിനെയും വിരാട് കോഹ്‌ലിയേയും രോഹിത് ശര്‍മയെയും വെട്ടിയാണ് അഭിഷേകിന്റെ തേരോട്ടം.
അഭിഷേക് ശര്‍മ-Pfoto: BCCI/x.com
അഭിഷേക് ശര്‍മ – 206
സൂര്യകുമാര്‍ യാദവ് – 164
ഹര്‍ദിക് പാണ്ഡ്യ – 151
വിരാട് കോഹ്‌ലി – 149
രോഹിത് ഷര്‍മ – 146
ശ്രേയസ് അയ്യര്‍ – 139
നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി 33 ടി-20 ഇന്നിങ്‌സുകള്‍ കളിച്ച താരം 135 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറോടെ 1199 റണ്‍സാണ് ഫോര്‍മാറ്റില്‍ അടിച്ചെടുത്തത്. രണ്ട് സെഞ്ച്വറിയും ഏഴ് അധ സെഞ്ച്വറിയും താരത്തിനുണ്ട്. 37.5 എന്ന കിടിലന്‍ ആവറേജിലാണ് അഭിഷേകിന്റെ ബാറ്റിങ്.
ഐ.പി.എല്ലിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തിയ അഭിഷേക് ശര്‍മ നിലവില്‍ ടി-20 ഫോര്‍മാറ്റില്‍ മാത്രമാണ് ടീമിലുള്ളത്. ഏകദിനത്തിലും ടെസ്റ്റിലും താരം ഇതുവരെ അരങ്ങേറ്റം നടത്തിയിട്ടില്ല.
അതേസമയം ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് (ജനുവരി 23) നടക്കും. ന്യൂ ജെയ്പൂരില്‍ നടക്കുന്ന മത്സരത്തിലും ഇന്ത്യ ആധിപത്യം ഉറപ്പിക്കുമെന്നാണ് ഏവരും വിശ്വസിക്കുന്നത്.
Content Highlight: Abhishek Sharma In Great Record Achievement In T20