| Saturday, 11th April 2026, 5:05 pm

അമ്പമ്പോ അഭിഷേക്... പഞ്ചാബിനെ പറത്തിയടിച്ച് സാക്ഷാല്‍ പൊള്ളാര്‍ഡിനെയും വെട്ടി!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. മുല്ലാന്‍പൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിലവില്‍ 13 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് അടിച്ചെടുത്തത്. ക്രീസിലുള്ളത് 20 റണ്‍സ് നേടിയ ഇഷാന്‍ കിഷനും 16 റണ്‍സ് നേടിയ ഹെന്റിക് ക്ലാസനുമാണ്.

ഹൈദബരാബാദിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ചാണ് ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡ്ഡും മടങ്ങിയത്.

വെറും 28 പന്തില്‍ നിന്ന് എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 74 റണ്‍സ് നേടിയാണ് താരം കൂടാരം കയറിയത്. 264.29 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. നേരിട്ട 18ാം പന്തിലായിരുന്നു അഭിഷേക് തന്റെ 11ാം ഐ.പി.എല്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഇതോടെ ഒരു വെടിക്കെട്ട് റെക്കോഡ് സ്വന്തമാക്കാനും അഭിഷേകിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ 250+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 50+ സ്‌കോര്‍ നേടുന്ന താരമാകാനാണ് അഭിഷേകിന് സാധിച്ചത്. ഈ നേട്ടത്തില്‍ വിന്‍ഡീസ് കരുത്തന്‍ കിറോണ്‍ പൊള്ളാര്‍ഡിനെ മറികടന്നാണ് അഭിഷേക് ഒന്നാമനായത്.

ഐ.പി.എല്‍ ചരിത്രത്തില്‍ 250+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 50+ സ്‌കോര്‍ നേടുന്ന താരങ്ങള്‍

അഭിഷേക് ശര്‍മ – 5

കെയ്‌റോണ്‍ പൊള്ളാര്‍ – 4

നിക്കോളാസ് പൂരന്‍ – 4

വൈഭവ് സൂര്യവംശി – 3

ജേക് ഫ്രേസര്‍ മക്ഗുര്‍ഗ് – 3

ട്രാവിസ് ഹെഡ് – 3

അതേസമയം അഭിഷേകിനൊപ്പം 23 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 38 റണ്‍സ് നേടിയാണ് ഹെഡ്ഡ് കളം വിട്ടത്. ഇരുവരും 49 പന്തില്‍ നിന്ന് 120 റണ്‍സിന്റെ ഫസ്റ്റ് വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പാണ് ഹൈദരാബാദിന് നല്‍കിയത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹെന്റിക്ക് ക്ലാസന്‍, സലില്‍ അറോറ, അനികേത് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, ശിവാംഗ് കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ഇഷാന്‍ മലിംഗ

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, കൂപ്പര്‍ കനോലി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശശാങ്ക് സിങ്, മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍ക്കോ യാന്‍സെന്‍, സേവ്യര്‍ ബാര്‍ട്‌ലെറ്റ്, വിജയ്കുമാര്‍ വൈഷാക്, അര്‍ഷ്ദീപ് സിങ്, യുസ്‌വേന്ദ്ര ചഹല്‍

Content Highlight: Abhishek Sharma In Great Record Achievement In IPL History

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more