| Tuesday, 30th December 2025, 6:01 pm

സിംഹാസനത്തില്‍ അഭിഷേകിന്റെ ഡോമിനേഷന്‍; ഗില്ലിനെ ഓവര്‍ട്ടേക്ക് ചെയ്ത് സഞ്ജുവും!

ശ്രീരാഗ് പാറക്കല്‍

2025ലെ അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മ. ഈ റെക്കോഡ് ലിസ്റ്റില്‍ രണ്ടാമന്‍ തിലക് വര്‍മയാണ്. ഇന്ത്യയുടെ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ലിസ്റ്റില്‍ മൂന്നാമനാണ്. നാലും അഞ്ചും സ്ഥാനത്ത് യധാക്രമം ശുഭ്മന്‍ ഗില്ലും സഞ്ജു സാംസണും ഇടം നേടിയിട്ടുണ്ട്.

2025ലെ അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍, ഇന്നിങ്‌സ്, റണ്‍സ് എന്ന ക്രമത്തില്‍

അഭിഷേക് ശര്‍മ – 21 – 859

തിലക് വര്‍മ – 18 – 567

ഹര്‍ദിക് പാണ്ഡ്യ – 12 – 302

ശുഭ്മന്‍ ഗില്‍ – 15 – 291

സഞ്ജു സാംസണ്‍ – 11 – 222

ലിസ്റ്റില്‍ ഒന്നാമനായ അഭിഷേക് നിലവില്‍ 33 മത്സരങ്ങളില്‍ നിന്ന് 1115 റണ്‍സാണ് ടി-20യില്‍ നിന്ന് അടിച്ചെടുത്തത്. 135 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടി. 36.0 എന്ന ആവറേജും 188 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. കുട്ടി ക്രിക്കറ്റില്‍ ഇതുവരെ രണ്ട് സെഞ്ച്വറികള്‍ നേടാന്‍ താരത്തിന് സാധിച്ചു. ആറ് അര്‍ധ സെഞ്ച്വറിയും അഭിഷേകിന്റെ അക്കൗണ്ടിലുണ്ട്. 107 ഫോറും 73 സിക്‌സും അഭിഷേക് അടിച്ചെടുത്തിട്ടുണ്ട്.

2025ലെ എ.സി.സി ഏഷ്യാ കപ്പിലും ഓപ്പണര്‍ മിന്നും ഫോമാണ് പുറത്തെടുത്തത്. ഏഴ് മത്സരങ്ങളില്‍ നിന്ന് 200 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റില്‍ അഭിഷേക് 314 റണ്‍സ് നേടിയിരുന്നു. ഒരു ടി-20 ഏഷ്യാ കപ്പ് പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് തിരുത്തിയെഴുതിയായിരുന്നു അഭിഷേക് തകര്‍പ്പന്‍ പ്രകടനം നടത്തിയത്.

അതേസമയം ലിസ്റ്റില്‍ മറ്റുതാരങ്ങള്‍ മിന്നും പ്രകടനം നടത്തിയപ്പോള്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് മികവ് പുലര്‍ത്താന്‍ സാധിക്കാത്ത ഒരു വര്‍ഷമായിരുന്നു 2025. ഫോര്‍മാറ്റില്‍ ഓപ്പണറായി എത്തിയ ഗില്‍ അമ്പേ പരാജയപ്പെടുകയായിരുന്നു. മാത്രമല്ല നേരത്തെ ഓപ്പണിങ് പൊസിഷനില്‍ മികച്ച പ്രകടനം നടത്തിയ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഒഴിവാക്കിയായിരുന്നു ‘പ്രിന്‍സ്’ ഗില്ലിന് ടീം സ്ഥാനം നല്‍കിയത്.

എന്നാല്‍ അടുത്തിടെ പ്രോട്ടിയാസിനെതിരായ പരമ്പരയില്‍ മോശം പ്രകടന നടത്തിയതിന് പിന്നാലെ ഗില്ലിന് സ്ഥാനം നഷ്ടപ്പെടുകയും ഗില്ലിന് പകരം അഞ്ചാം മത്സരത്തില്‍ സഞ്ജു ഇറങ്ങി മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇതോടെ 2026ലെ ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഗില്ലിനെ ഓവര്‍ട്ടേക്ക് ചെയ്ത് സഞ്ജുവിന് സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു.

Content Highlight: Abhishek Sharma In Great Record Achievement In 2025

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more