| Saturday, 6th December 2025, 6:52 pm

സൂര്യയും പന്തുമൊന്നും ഇവന്റെ അടുത്തുപോലുമില്ല; ഇന്ത്യന്‍ ചരിത്രം തിരുത്തിക്കുറിച്ച് അഭിഷേക് ശര്‍മ!

സ്പോര്‍ട്സ് ഡെസ്‌ക്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പഞ്ചാബും സര്‍വീസസും തമ്മിലുള്ള മത്സരം നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സാണ് അടിച്ചെടുത്തത്.

ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത്. ക്യാപ്റ്റനും ഓപ്പണറുമായ ആഭിഷേക് ശര്‍മയാണ്. 34 പന്തില്‍ മൂന്ന് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 62 റണ്‍സാണ് അഭിഷേക് സ്വന്തമാക്കിയത്. 182.35 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

Ahbhishek Sharma, x.com

മൂന്ന് കിടിലന്‍ സിക്‌സറുകള്‍ പറത്തിയതിന് പുറമെ മിന്നും റെക്കോഡ് സ്വന്തമാക്കാനും അഭിഷേകിന് സാധിച്ചിരിക്കുകയാണ്. ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമാകാനാണ് അഭിഷേകിന് സാധിച്ചത്.

നിലവില്‍ 100 സിക്‌സറുകളാണ് താരം 2025ല്‍ സ്വന്തമാക്കിയത്. മാത്രമല്ല ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ടി-20യില്‍ 100 സിക്‌സ് പൂര്‍ത്തിയാക്കുന്നത്. സൂര്യകുമാര്‍ യാദവിനോ റിഷബ് പന്തിനോ പോലും നേടാന്‍ സാധിക്കാത്ത റെക്കോഡാണ് നിലവില്‍ അഭിഷേക് സ്വന്തമാക്കിയത്.

ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം, സിക്‌സര്‍ (വര്‍ഷം) എന്ന ക്രമത്തില്‍

അഭിഷേക് ശര്‍മ – 100 (2025)

അഭിഷേക് ശര്‍മ – 87 (2024)

സൂര്യകുമാര്‍ യാദവ് – 85 (2022)

സൂര്യകുമാര്‍ യാദവ് – 71 (2023)

റിഷബ് പന്ത് – 66 (2018)

മത്സരത്തില്‍ അഭിഷേകിന് പുറമെ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ് 28 പന്തില്‍ 50 റണ്‍സ് നേടിയാണ് മടങ്ങിയത്. കൂടാതെ നാലാമനായി ഇറങ്ങിയ നമന്‍ ദിര്‍ 54 റണ്‍സും സ്വന്തനാക്കി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി. അതേസമയം സര്‍വീസസിന് വേണ്ടി അഭിഷേക് വിവേകാനന്ത് തിവാരി, വിശാല്‍ ഗൗര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മോഹിത് റാഥി, രവി ചൗഹാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Abhishek Sharma In Complete 100 T-20 Sixes For India

We use cookies to give you the best possible experience. Learn more