ന്യൂസിലാന്‍ഡിനെതിരായ അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരം ക്രൈസ്റ്റ് ചര്‍ച്ചില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടിയത്.
നിലവില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സാണ് നേടിയത്. 15 പന്തില്‍ 22* റണ്‍സ് നേടിയ അഭിഷേക് ഷര്‍മയും രണ്ട് റണ്‍സ് നേടിയ ശ്രേയസ് അയ്യരുമാണ് ക്രീസിലുള്ളത്. സഞ്ജു സാംസണ്‍ (14), വൈഭവ് സൂര്യവംശി (4) എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ബാറ്റിങ്ങിനിടയില്‍ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും അഭിഷേകിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. നിലവില്‍ 2026ലെ 36ാം മത്സരത്തില്‍ നിന്ന് 1007* റണ്‍സുമായാണ് താരം തുടരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു കലണ്‍ര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാം താരവും അഭിഷേകാണ്. ഒന്നാമന്‍ ഇഷാന്‍ കിഷന്‍ 1159 റണ്‍സ് നേടിയിട്ടുണ്ട്.
മത്സരത്തില്‍ ന്യൂസിലാന്‍ഡിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് ഗ്ലെന്‍ ഫിലിപ്‌സാണ്. 43 പന്തില്‍ നാല് വീത സിക്‌സും ഫോറും ഉള്‍പ്പെടെ 70 റണ്‍സാണ് താരം നേടിയത്. 46 പന്തില്‍ 58 റണ്‍സ് നേടി ബെവേണ്‍ ജേക്കബ്‌സും മികവ് പുലര്‍ത്തി. മറ്റാര്‍ക്കും ടീമിന് വേണ്ടി തിളങ്ങാന്‍ സാധിച്ചില്ല.
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിങ് ബൗളിങ്ങില്‍ മികച്ച പ്രകടനമാണ് നടത്തിയത്. വിക്കറ്റ് നേട്ടയ്ക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് അര്‍ഷ്ദീപ് സിങ്. ഇന്ത്യയ്ക്ക് വേണ്ടി നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ടീമിലെത്തിയ ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റ് സ്വന്തമാക്കി. പ്രിന്‍സ് യാദവിനും നിതീഷ് കുമാറിനും ഒരു വിക്കറ്റ് നേടാന്‍ കഴിഞ്ഞു.